Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കമൽഹാസനൊപ്പം വർക്ക് ചെയ്ത ശേഷം മറ്റൊരാൾക്കൊപ്പം വർക്ക് ചെയ്യുമ്പോൾ പ്രഫഷണലിസം കിട്ടാതെ വരും; പെർഫെക്ഷനു വേണ്ടി ചെയ്യുന്ന വർക്ക് വീണ്ടും ആവർത്തിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകത; ഏത് കാലത്തും സൂപ്പർസ്റ്റാറുകൾ ആണുങ്ങൾ; അവർക്ക് വേണ്ടി മാത്രമാണ് റോളുകൾ എഴുതപെടുന്നത്; വിശ്വരൂപം 2വിൽ നായികയായെത്തിയ ആൻഡ്രിയയ്ക്ക് പറയാനുള്ളത്

കമൽഹാസനൊപ്പം വർക്ക് ചെയ്ത ശേഷം മറ്റൊരാൾക്കൊപ്പം വർക്ക് ചെയ്യുമ്പോൾ പ്രഫഷണലിസം കിട്ടാതെ വരും; പെർഫെക്ഷനു വേണ്ടി ചെയ്യുന്ന വർക്ക് വീണ്ടും ആവർത്തിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകത; ഏത് കാലത്തും സൂപ്പർസ്റ്റാറുകൾ ആണുങ്ങൾ; അവർക്ക് വേണ്ടി മാത്രമാണ് റോളുകൾ എഴുതപെടുന്നത്; വിശ്വരൂപം 2വിൽ നായികയായെത്തിയ ആൻഡ്രിയയ്ക്ക് പറയാനുള്ളത്

2013-ൽ ആണ് കമൽഹാസൻ നായകനായി വിശ്വരൂപം തിയേറ്ററുകളിൽ എത്തിയത്. പിന്നീട് നീണ്ട അഞ്ചു വർഷങ്ങൾ, ചിത്രത്തിന് ഒരു തുടർച്ചയുണ്ടായിരിക്കുന്നു. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളായ സഹപ്രവർത്തക അഷ്മിത, വിസാമിന്റെ ഭാര്യ നിരുപമ, ദീകരപ്രവർത്തകൻ ഒമർ, കേണൽ ജഗന്നാഥ് എന്നിവർ തന്നെയാണ് രണ്ടാം ഭാഗത്തിലേയും പ്രധാനകഥാപാത്രങ്ങൾ. ആൻഡ്രിയ, പൂജ കുമാർ, രാഹുൽ ബോസ്, ശേഖർ കപൂർ എന്നിവരാണ് ഈ റോളുകൾ കൈകാര്യം ചെയ്തിരിക്കുന്നത്.

അഭിനയ ജീവിതത്തിലെ വേറിട്ട അനുഭവമാണ് വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം സമ്മാനിച്ചതെന്ന് ആൻഡ്രിയ ജർമിയ പറയുന്നു. അഞ്ചുവർഷത്തിന് ശേഷം വീണ്ടും കമൽഹാസനൊപ്പം അഭിനയിക്കാനായത് അഭിമാനമാണെന്നും ആൻഡ്രിയ പറഞ്ഞു.ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിൽ ആണ് ആൻഡ്രിയ വിശ്വരൂപത്തിന്റെ വിശേഷങ്ങളും ചലച്ചിത്ര മേഖലയിലെ സ്ത്രീപുരുഷ വിവേചനത്തെക്കുറിച്ചും മനസ്സുതുറന്നത്.

കമൽഹസനൊപ്പം വർക്ക് ചെയ്ത ശേഷം അടുത്ത ചിത്രത്തിന്റെ സെറ്റിൽ ചെല്ലുമ്പോൾ അല്ലെങ്കിൽ മറ്റൊരു സൂപ്പർസ്റ്റാറിനൊപ്പം വർക്ക് ചെയ്യുമ്പോൾ ഈ പ്രഫഷണലിസം കിട്ടാതെ വരുമെന്നും. അത് നമ്മളെ നിരാശരാക്കി കളയുമെന്നും നടി പറയുന്നു. പെർഫെക്ഷനു വേണ്ടി താൻ ചെയ്യുന്ന വർക്ക് വീണ്ടും വീണ്ടും ആവർത്തിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്നാണ്. കാരണം ഇതുവരെയുണ്ടായിട്ടുള്ളതിൽ നിന്ന് മികച്ചതായ , അല്ലെങ്കിൽ പുതുതായ എന്തെങ്കിലും അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം . ''ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിൽ ആൻഡ്രിയ പറഞ്ഞു.

'ആരാണ് ഇവിടുത്തെ സൂപ്പർ താരങ്ങൾ എന്നത് പ്രതിഫലവിവേചനത്തിലും പ്രതിഫലി ക്കുന്നുണ്ട്. സ്ത്രീകളിൽ നിന്ന് സൂപ്പർ താരങ്ങൾ ഉയർന്നുവരുന്നത് വരെ ഈ വിവേചനം നിലനിൽക്കുക തന്നെ ചെയ്യും. സത്യത്തിൽ വളരെക്കുറച്ചു സൂപ്പർ താരങ്ങൾ മാത്രമേ സ്ത്രീകളിലുള്ളു. കാരണം പുരുഷന്മാർക്കാണ് ആളുകൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് എന്നത് തന്നെ അതിന് പിന്നിൽ സിനിമയിൽ അവർക്കാണ് കൂടുതൽ ഹീറോയിക് പരിവേഷമുള്ളത് എന്നത് തന്നെയാണ്.'' ഏത് കാലത്തും സൂപ്പർസ്റ്റാറുകൾ ആണുങ്ങളാണെന്നും അവർക്ക് വേണ്ടി മാത്രമാണ് റോളുകൾ എഴുതപെടുന്നതെന്നും ആൻഡ്രിയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP