Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആമയും മുയലിലും അതിഥി വേഷത്തിൽ അനൂപ് മേനോൻ; ഐറ്റം ഡാൻസുമായി ഭാവന പുരിയും

ആമയും മുയലിലും അതിഥി വേഷത്തിൽ അനൂപ് മേനോൻ; ഐറ്റം ഡാൻസുമായി ഭാവന പുരിയും

ന്യൂജനറേഷൻ ചിത്രങ്ങളുടെ നിറസാന്നിധ്യമായ അനൂപ് മേനോൻ ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. വിക്രമാദിത്യനിലെ വാസുദേവ ഷേണായിയും ആംഗ്രി ബേബീസിലെ ജീവൻ പോളുമെല്ലാം തിളങ്ങിയ അനൂപ് ഇപ്പോൾ പ്രിയദർശൻ ചിത്രത്തിലൂടെയും എത്തുകയാണ്.മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്‌മേക്കർ പ്രിയദർശൻ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിൽ അനൂപ്‌മേനോൻ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

തസ്‌ക്കരന്മാർ വാഴുന്ന ഒരു ഗ്രാമത്തിൽ എത്തിപ്പെടുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രിയന്റെ വെട്ടം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ചിരപരിചിതയായ ഭാവനാപുരിയെ ഒരു ഐറ്റം നമ്പർ ചെയ്യിക്കാനാണ് പ്രിയൻ വീണ്ടും എത്തിച്ചിരിക്കുന്നത്.

വെട്ടത്തിന് പിന്നാലെ പ്രിയന്റെ തെസ്സിൽ ഭാവനയ്ക്ക് പ്രിയൻ ചെറിയ വേഷം നൽകിയിരുന്നു. ജയസൂര്യ നായകനാകുന്ന ആമയും മുയലിലും നായിക പിയാ ബാജ്‌പേയിയാണ്.സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന ഈ കഥ തികച്ചും ഒരു റൊമാന്റിക് കോമഡിയാണെന്നാണ് സംവിധായകൻ പ്രിയദർശൻ പറയുന്നത്. ചിത്രത്തിനായി ഒരു ഗാനവും പ്രിയദർശൻ എഴുതുന്നുണ്ട്.

ഇന്നസെന്റ്, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ കാരക്കുടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ആമയും മുയലും ഡിസംബറിൽ പ്രദർശനത്തിനെത്തും. അതേസമയം സുരേഷ് ഗോപിയും അനൂപ് മേനോനും നായക വേഷത്തിലെത്തുന്ന ഡോൾഫിൻസ് അടുത്ത മാസം തീയറ്ററുകളിലെത്തും. ഇതിന് ശേഷമായിരിക്കും സജി സുരേന്ദ്രൻ സംവിധാനംചെയ്യുന്ന ഷീ ടാക്‌സി ആരംഭിക്കുക. ചിത്രത്തിൽ കാവ്യ മാധവനാണ് നായിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP