Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമയിൽ അഭിനയിച്ചാൽ നരകത്തിൽ പോകില്ല; മതത്തിന്റെ പേരിൽ വിലക്കിയവർക്ക് മറുപടിയുമായി നടി അൻസിബ

സിനിമയിൽ അഭിനയിച്ചാൽ നരകത്തിൽ പോകില്ല; മതത്തിന്റെ പേരിൽ വിലക്കിയവർക്ക് മറുപടിയുമായി നടി അൻസിബ

മുസ്ലിമായതിന്റെ പേരിൽ സിനിമയിൽ അഭിനയിക്കുന്നതിനെതിരെ രംഗത്തെത്തിയവർക്കു മറുപടിയുമായി നടി അൻസിബ ഹസൻ. സിനിമയിൽ അഭിനയിച്ചാൽ നരകത്തിൽ പോകില്ലെന്ന് അൻസിബ പറഞ്ഞു.

ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ചു ശ്രദ്ധനേടിയ താരമാണ് അൻസിബ ഹസൻ. അൻസിബയുടെ സിനിമാഭിനയത്തെ സ്വസമുദായത്തിൽ നിന്നുള്ള ചിലർ എതിർത്തിരുന്നു. ഇതിനു മറുപടിയായാണ് അൻസിബ രംഗത്തെത്തിയത്.

അൻസിബയുടെതെന്ന തരത്തിൽ ഗ്ലാമർ ഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. അതിൽ നിന്നാണ് അൻസിബയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങിയത്. ശിവ ശിവ എന്ന ചിത്രത്തിനു വേണ്ടി ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു. ശരീരത്തിന്റെ നിറമുള്ള ഷോസ് സ്‌കിൻസ് ഡ്രസ് ധരിച്ചാണ് ഫോട്ടോയെടുത്തിരുന്നത്.

ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോൾ അർധ നഗ്‌നയായ ഫീൽ വന്നു. അതോടെയാണ് അൻസിബ ഗ്ലാമർ ആയി എന്ന പ്രചാരണം വന്നത്. ഈ സിനിമ പിന്നീടു നടന്നതുമില്ല. യാഥാസ്ഥിക കുടുംബത്തിൽ നിന്നാണ് അൻസിബ സിനിമയിലെത്തുന്നത്. ചില ബന്ധുക്കൾക്ക് തന്റെ സിനിമാ അഭിനയം ഇഷ്ടപ്പെട്ടില്ലെന്ന് അൻസിബ പറയുന്നു. നേരിട്ടു കാണുമ്പോൾ സ്‌നേഹം പ്രകടിപ്പിക്കുന്നവർ സോഷ്യൽ മീഡിയയിലൂടെ പേരുമാറ്റി ഗുണദോഷിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണ്.

മുസ്ലിം സമുദായത്തിൽ നിന്ന് ആദ്യമായി സിനിമയിലെത്തുന്ന താരമല്ല താനെന്നും ആ ഗണത്തിൽ താൻ മാത്രം നരകത്തിൽ പോകില്ലെന്നും അൻസിബ തുറന്നടിച്ചു. പരദൂഷണം കണ്ടെത്തുന്നവരാണ് നരകത്തിൽ പോകുകയെന്ന് പ്രചാരണം നടത്തുന്നവർ ഓർക്കണമെന്നും അൻസിബ പറഞ്ഞു. ഉത്തര ചെമ്മീൻ എന്ന ചിത്രത്തിലാണ് അൻസിബ ഇപ്പോൾ അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP