Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷൈൻ ടോം ചാക്കോയുടെ നായികയായി അൻസിബ; വിശ്വാസം അതല്ലേ എല്ലാം' ചിത്രത്തിൽ അകൻഷ്‌ക പുരിയും നായിക

ഷൈൻ ടോം ചാക്കോയുടെ നായികയായി അൻസിബ; വിശ്വാസം അതല്ലേ എല്ലാം' ചിത്രത്തിൽ അകൻഷ്‌ക പുരിയും നായിക

യരാജ് വിജയ് സംവിധാനം ചെയ്യുന്ന വിശ്വസാം അതല്ലേ എല്ലാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ യുവനടി അൻസിബ ഹസൻ ഇതിഹാസ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോയുടെ നായികയാവുന്നു. ചിത്രത്തിൽ അകാൻഷ്‌ക പുരിയും നായികയാണ്.  ഒരു പൊലീസ് സൂപ്രണ്ടിന്റെ മകനായാണ് ഷൈൻ അഭിനയിക്കുന്നത്.

സമൂഹത്തിലെ കാര്യങ്ങളെ കുറിച്ച് അറിയാമെങ്കിലും ആത്മവിശ്വാസം ഇല്ലാത്തതിന്റെ പേരിൽ യുവാക്കൾ വെല്ലുവിളികൾ നേരിടാതെ
വരുന്നുണ്ട്. ഇതേക്കുറിച്ചാണ് തന്റെ സിനിമ പ്രതിപാദിക്കുന്നതെന്ന് സംവിധായകൻ ജയരാജ് വിജയ് പറഞ്ഞു. സംവിധായകൻ തന്നെയാണ്  കഥയും തിരക്കഥയും ഒരുക്കുന്നത്.

ഇന്നത്തെ ഭൂരിഭാഗം ചെറുപ്പക്കാർക്കും ആത്മവിശ്വാസം പലപ്പോഴും കുറവാണ്. അതവരിൽ താമസിയാതെ നഷ്ടങ്ങളുണ്ടാക്കുന്നു. സ്വന്തം കഴിവിൽ വിശ്വസിക്കുകയും അത് നിറവേറ്റാനുള്ള അർപ്പണവും ഒരാൾക്ക് ആവശ്യമാണ്. ഇതാണ് വിശ്വാസം അതല്ലേ എല്ലാം എന്ന പേരിനു പിന്നിലുള്ളതെന്ന് ജയരാജ് പറഞ്ഞു.അകൻഷ്‌ക പുരി, അൻസിബ എന്നിവർ നായകന്റെ ജീവിതത്തിലെ രണ്ടുവ പ്രധാന കഥാപാത്രങ്ങളാണ് ഇവർ. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ ജയരാജ് വിജയ് കൂട്ടിച്ചേർത്തു.

കലാഭവൻ ഷാജോൺ, മനോജ് കെ ജയൻ, വിജയരാഘവൻ, ശങ്കർ, സുനിൽ സുഗത എന്നിവരും ചിത്രത്തിലുണ്ട്. ഡിസംബർ പതിനെട്ടോടെ ചിത്രീകരണം തുടങ്ങും. ഇതിഹാസ ആയിരുന്നു ഷൈനിന്റെ കഴിഞ്ഞ സിനിമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP