Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആരെന്ത് പറഞ്ഞാലും ഞാൻ ആ മനുഷ്യന് വേണ്ടി ജീവിക്കും';' ഞാൻ ഡ്രൈവറായ ആന്റണി മാത്രമാണ്';' ലോകം കാണാൻ കൊതിക്കുന്ന മനുഷ്യന്റെ നിഴൽ ഞാനാണെന്നതിൽ അഭിമാനിക്കുന്നു'; പ്രാർത്ഥിക്കുമ്പോൾ കർത്താവിന്റെ മുഖത്തോടൊപ്പം പലതവണ ലാൽ സാറിന്റെ മുഖവും കണ്ടിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂർ

'ആരെന്ത് പറഞ്ഞാലും ഞാൻ ആ മനുഷ്യന് വേണ്ടി ജീവിക്കും';' ഞാൻ ഡ്രൈവറായ ആന്റണി മാത്രമാണ്';' ലോകം കാണാൻ കൊതിക്കുന്ന മനുഷ്യന്റെ നിഴൽ ഞാനാണെന്നതിൽ അഭിമാനിക്കുന്നു'; പ്രാർത്ഥിക്കുമ്പോൾ കർത്താവിന്റെ മുഖത്തോടൊപ്പം പലതവണ ലാൽ സാറിന്റെ മുഖവും കണ്ടിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂർ

മറുനാടൻ ഡെസ്‌ക്‌

മോഹൻലാൽ എന്ന നടന്റെ ഡ്രൈവറായി തുടങ്ങി സിനിമാ നിർമ്മാതാവായി വളർന്നയാളാണ് ആന്റണി പെരുമ്പാവൂർ. മോഹൽലാലിന്റെ സന്തത സഹചാരിയായി കഴിയുന്ന ആന്റണി സിനിമയുടെ കഥ കേൾക്കുന്നത് മുതൽ മോഹൻലാലിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് വരെ അടുത്തിടെ ഒരു മാസികയിൽ വെളിപ്പെടുത്തിയിരുന്നു. വർഷം ചുരുങ്ങിയത് ആയിരം കഥകളെങ്കിലും കേൾക്കുന്നുണ്ടെന്നും വിജയിക്കുമെന്ന് ഉറപ്പുള്ള കഥകൾ മോഹൻലാലിനോട് പറയുമെന്നും ആന്റണി പറഞ്ഞു തുടങ്ങുന്നു.

'എത്ര നല്ല കഥയായാലും ഒരു വർഷം ഇത്രയധികം സിനിമകളിൽ അഭിനയിക്കാൻ ആകില്ലല്ലോ. അതുകൊണ്ടുതന്നെ അവസരം കിട്ടാത്ത കുറെപ്പേർ ആന്റണിയെ കുറ്റംപറയും. ഞാനാണത് മുടക്കിയതെന്ന് പറയും. നിർമ്മാതാവ് എന്ന നിലയിൽ കഥ കേൾക്കാൻ എനിക്ക് അർഹതയില്ലേ പണമിറക്കുന്ന ആൾക്ക് ഒരു സിനിമ വേണോ, വേണ്ടയോ എന്ന് തീരുമാനിക്കാൻ അർഹതയുണ്ട്. വേറെ ഏത് നിർമ്മാതാവിന് മുന്നിലും കഥ പറയാം. ആന്റണിക്ക് മുന്നിൽ പറ്റില്ല എന്ന് പറയുന്നതിന് ഒരു കാര്യമേയുള്ളൂ. ആന്റണി ഡ്രൈവറായിരുന്നു എന്നത് തന്നെ. ലാൽ സാറിന്റെ വിജയപരാജയങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന സിനിമയുടെ കഥകൾ കേൾക്കാൻ എനിക്ക് അധികാരമില്ല എന്ന് പറയേണ്ടത് ലാൽ സാർ മാത്രമാണ്.'

താൻ മദ്യപിച്ചിരുന്ന ആളായിരുന്നുവെന്നും അത് നിർത്താനുണ്ടായ സാഹചര്യങ്ങളും ആന്റണി വിശദീകരിക്കുന്നു. ആദ്യകാലത്ത് ലാൽസാറിനെ കിട്ടാതെ വരുമ്പോൾ എല്ലാവരും തന്നെയാണ് വിളിക്കുക. വലിയ വലിയ ആളുകൾ വിളിക്കുമ്പോൾ നാക്കുകുഴഞ്ഞ് സംസാരിച്ചാൽ അത് ലാൽസാറിന് ചീത്തപ്പേരാകുമെന്ന് തോന്നി. മിക്കപ്പോഴും രാത്രിയാണ് ഡ്രൈവിങ്. ആ സമയത്ത് കഴിക്കാനാകില്ല.അതോടെ നിർത്താൻ തീരുമാനിച്ചു. തനിക്ക് മദ്യത്തെക്കാൾ വലിയ ലഹരി ലാൽസാറിന്റെ സന്തോഷമായിരുന്നു. മദ്യപിച്ചിരുന്നെങ്കിൽ ഇത്രത്തോളം എത്തില്ലെന്ന് ചിലപ്പോൾ തോന്നാറുണ്ട്.

ആരെന്ത് പറഞ്ഞാലും ഞാൻ ആ മനുഷ്യന് വേണ്ടി ജീവിക്കും. ലോകം കാണാൻ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴൽ ഞാനാണെന്നതിൽ അഭിമാനിക്കുന്നു.ഞാൻ ഡ്രൈവറായ ആന്റണി മാത്രമാണ്.അതിലപ്പുറം ഒന്നും ആകുകയും വേണ്ട. പ്രാർത്ഥിക്കുമ്പോൾ കർത്താവിന്റെ മുഖത്തോടൊപ്പം പലതവണ ലാൽ സാറിന്റെ മുഖം കണ്ടിട്ടുണ്ട്. ഇത് എന്റെ നെഞ്ചിൽ കൈവെച്ച് പറയുന്നതാണ്.ഞാൻ പലതവണ കണ്ടിട്ടുണ്ട്. അതാണെനിക്ക് ലാൽ സാർ. ഞാൻ അദ്ദേഹത്തിന്റെ ഡ്രൈവറും. ആന്റണിയിൽ നിന്ന് ആന്റണി പെരുമ്പാവൂരിലേക്കുള്ള തന്റെ യാത്ര മോഹൻലാലിന്റെ ദാനമാണെന്നും കാറിലും ജീവിതത്തിലും പുറകിൽ അദ്ദേഹമുണ്ടെന്ന ധൈര്യമാണ് ഇവിടം വരെ എത്തിച്ചതെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP