Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെലുങ്ക് ചാറ്റ് ഷോയിലെത്തിയ അനുപമ കാണികളെ ചിരിപ്പിച്ചും തമാശകൾ പറഞ്ഞും താരമായി; അവതാരകന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ പിടിച്ചുനില്ക്കുന്ന നടിയുടെ വൈറലാകുന്ന വീഡിയോ കാണാം

തെലുങ്ക് ചാറ്റ് ഷോയിലെത്തിയ അനുപമ കാണികളെ ചിരിപ്പിച്ചും തമാശകൾ പറഞ്ഞും താരമായി; അവതാരകന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ പിടിച്ചുനില്ക്കുന്ന നടിയുടെ വൈറലാകുന്ന വീഡിയോ കാണാം

ലയാളത്തിന് പുറമേ തെലുങ്കിലും താരമായി മാറുകയാണ് അനുപമ പരമേശ്വരൻ. മലയാളത്തിന് പുറമേ തെലുങ്കിലും പ്രേമം ഹിറ്റായതോടെ നടി തെലുങ്ക് സിനിമാ ലോകത്തും താരമാണ്. തെലുങ്കിലും ആരാധകർ ഏറെയുള്ള നടി അടുത്തിടെ സി ടീവിയിൽ അതിഥിയായി എത്തി. തെലുങ്കിലെ കെടിയുസി 3 എന്ന ചാറ്റ് ഷോയിലാണ് നടി എത്തിയത്. ഇതിന്റെ പ്രമോ വീഡിയോ പുറത്ത് വിട്ടു. അനുപമ ആ പ്രമോ വീഡിയോ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഷെയർ ചെയ്യുകയും ചെയ്തു.

അനുപമയുടെ പെർഫോമൻസ് കൊണ്ട് ഇതിനോടകം തന്നെ ചാറ്റ് ഷോയ്ക്കു വാൻ ആരാധകരാണ് ഉണ്ടയിരിക്കുന്നത്. നേരത്തെ അനുപമയുടെ തെലുങ്ക് പ്രസംഗം വൈറലായിരുന്നു. മലയാള ഭാഷയെക്കാൾ നന്നായിട്ടാണ് അനു ഇപ്പോൾ തെലുങ്ക് ഭാഷ കൈകാര്യം ചെയ്യുന്നത്. അനുപമയുടെ ചിരി കൊണ്ടും, ക്യൂട്ട് എക്സ്പ്രഷൻ കൊണ്ടും ശ്രദ്ധേയമാണ് പ്രമോ വീഡിയോ. ഒരു ഘട്ടത്തിൽ അവതാരകൻ അനുപമയെ കൊണ്ട് ഐ ലവ് യു എന്ന് തെലുങ്കിൽ പറയിപ്പിക്കുന്നതും കാണാം. പ്രെമോ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആരാധകർ കണ്ടു കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP