Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്കമാലി ഡയറീസിനെ പ്രശംസകൊണ്ടു മൂടി അനുരാഗ് കശ്യപ്; ഗംഭീരമെന്നും വിസ്മയമെന്നും ബോളിവുഡ് സംവിധായകൻ; കശ്യപ് സിനിമ കണ്ടത് മഞ്ജുവാര്യർക്കൊപ്പം; മഞ്ജുവിനെ പരിചയപ്പെടണമെന്ന സ്വപ്‌നവും പൂവണിഞ്ഞതായി കശ്യപ്

അങ്കമാലി ഡയറീസിനെ പ്രശംസകൊണ്ടു മൂടി അനുരാഗ് കശ്യപ്; ഗംഭീരമെന്നും വിസ്മയമെന്നും ബോളിവുഡ് സംവിധായകൻ; കശ്യപ് സിനിമ കണ്ടത് മഞ്ജുവാര്യർക്കൊപ്പം; മഞ്ജുവിനെ പരിചയപ്പെടണമെന്ന സ്വപ്‌നവും പൂവണിഞ്ഞതായി കശ്യപ്

മുംബൈ: 86 പുതുമുഖങ്ങളെ അണിനിരത്തി നിർമ്മിച്ച അങ്കമാലി ഡയറീസിന് ബോളിവുഡിൽ തന്റേതായ സിനിമകൾകൊണ്ടു ശ്രദ്ധേയനായ സംവിധായകൻ അനുരാഗ് കശ്യപിന്റെ അഭിനന്ദനം. മുംബൈയിൽ നടത്തിയ ചിത്രത്തിന്റെ പ്ര്‌ത്യേക ഷോ കണ്ടശേഷമായിരുന്നു അങ്കമാലി ഡയറീസിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയെ അടക്കം അനുരാഗ് കശ്യപ് പ്രശംസ കൊണ്ടു മൂടിയത്. നടി മഞ്ജു വാര്യർക്കൊപ്പമാണ് അനുരാഗ് സിനിമ കണ്ടത്.

തന്റെ സ്വപ്നമായിരുന്നു മഞ്ജു വാര്യർ എന്ന നടിയെ പരിചയപ്പെടണമെന്നുള്ളതെന്നും അനുരാഗ് പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി, ആന്റണി വർഗീസ്, നിർമ്മാതാവ് വിജയ് ബാബു എന്നിവരും സന്നിഹിതരായിരുന്നു.

'ഗംഭീര സിനിമ. വിസ്മയിപ്പിക്കുന്ന ചിത്രം, ലിജോ, ഈ വർഷം ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച സിനിമ.സിനിമ കണ്ട ശേഷം അനുരാഗ് കാശ്യപ് കുറിച്ചു.

നേരത്തെ സിനിമയെ പുകഴ്‌ത്തി മോഹൻലാലും പൃഥ്വിരാജും നിവിൻ പോളിയും എത്തിയിരുന്നു. 'അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.'മോഹൻലാൽ പറഞ്ഞു.

പരീക്ഷണസിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ലിജോ ജോസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രമുഖതാരങ്ങളെ ഉൾപ്പെടുത്താതെ പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ചാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

'കട്ട ലോക്കൽ' എന്ന് ടാഗ്ലൈൻ നൽകിയിരിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറാമാൻ. പ്രശാന്ത് പിള്ള സംഗീതം. അങ്കമാലി, ചാലക്കുടി, ആലുവ, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് താരങ്ങൾ.

11 മിനിറ്റ് നീണ്ടു നിൽക്കുന്ന ഒറ്റ ഷോട്ടിലാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. 1000ഓളം നടീനടന്മാർ ഈ രംഗത്തിൽ എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP