Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിനയരംഗത്ത് ചുവടുറപ്പിക്കാൻ മഞ്ജരിയും; മലയാളത്തിന്റെ പ്രിയ ഗായികയുടെ മേക്ക് ഓവറിൽ ഒരുങ്ങിയ റൊമാന്റിക് ആൽബം കാണാം

അഭിനയരംഗത്ത് ചുവടുറപ്പിക്കാൻ മഞ്ജരിയും; മലയാളത്തിന്റെ പ്രിയ ഗായികയുടെ മേക്ക് ഓവറിൽ ഒരുങ്ങിയ റൊമാന്റിക് ആൽബം കാണാം

റിമി ടോമിക്കും ഗായകൻ വിജയ് യേശുദാസിനും പിന്നാലെ അഭിനയ രംഗത്ത് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ഗായിക മഞ്ജരിയും. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ആൽബത്തിൽ ആണ് മഞ്ജരി തന്നെ പാടി അഭിനയിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് മഞ്ജരിക്ക് വേണ്ടി പാട്ടെഴുതിയിരിക്കുന്നത്.

'അനുരാഗം' എന്ന ആൽബമാണ് മഞ്ജരി അഭിനയിക്കുന്നത്. ഇതിലെ മഞ്ഞുപെയ്യുന്ന രാവിൽ .. എന്ന ഗാനമാണ് മഞ്ജരി പാടി അഭിനയിച്ചത്.മെഗാ സ്റ്റാർ മമ്മൂട്ടിയാണ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ആൽബത്തിന്റെ ലോഞ്ചിങ് നിർവഹിച്ചത്.

ദനേഷ് രവീന്ദ്രനാഥ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബേസിലും ഗാനത്തിൽ മഞ്ജരി യോടൊപ്പം എത്തുന്നു.നേരത്തെ മഞ്ജരിയുടെ ഹിന്ദി ഗാനത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.ആൽബവും അതിലെ മഞ്ജരിയുടെ പ്രകടനവും ഇതിനോടകം ഹിറ്റായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP