Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാലിന്യം റോഡിലെറിഞ്ഞയാൾക്ക് അനുഷ്‌കയുടെ ശകാരം; ഭാര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വിരാട് കോലി; മിസിസ് കോലിയുടെ ഉപദേശം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി  

മാലിന്യം റോഡിലെറിഞ്ഞയാൾക്ക് അനുഷ്‌കയുടെ ശകാരം; ഭാര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വിരാട് കോലി; മിസിസ് കോലിയുടെ ഉപദേശം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി   

 രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. അത് കൂട്ടുന്നതിലാണ് പണക്കാരടങ്ങുന്ന ഒരു വിഭാഗം ആൾക്കരുടെ പ്രധാന ജോലി. ഫ്‌ളാറ്റ് സംസ്‌കാരം വളർന്നതോടു കൂടി നഗരങ്ങളിലെ തെരുവുകൾ മാലിന്യം കുന്നൂകൂടി കിടക്കുന്നത് പതിവു കാഴ്ചയായി. ആർക്കും മാലിന്യങ്ങൾ അശ്രദ്ധമായി റോഡരികിൽ നിക്ഷേപിക്കാം.

ചുരുക്കം ചിലരേ ഇതിനെതിരെ പ്രതികരിക്കാറുള്ളൂ. അതിലൊരാളാണ് ബോളിവുഡ് താരം അനുഷ്‌ക ശർമ. കാറിലിരുന്നു മാലിന്യം വലിച്ചെറിഞ്ഞ ആളെ തന്റെ അടുത്തേക്ക് വിളിച്ചാണ് നടി ശകാരിച്ചത്. ഒടുവിൽ ഇത്തരം തെറ്റുകൾ വീണ്ടും ആവർത്തികരുതെന്ന ഉപദേശവും നൽകി.

അനുഷ്‌കയുടെ ഈ പ്രതികരണം ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലിയാണ് വീഡിയോയിലൂടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. റോഡിൽ പ്ലാസ്റ്റിക് മാലിന്യം കൊണ്ടിട്ട ഒരാളെ അനുഷ്‌ക ശകാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ആഡംബര കാറിൽ സഞ്ചരിക്കുന്ന ഒരാൾ റോഡിൽ മാലിന്യം നിക്ഷേപിച്ചത് അനുഷ്‌കയുടെ ശ്രദ്ധയിൽപ്പെട്ടു.
നിങ്ങൾ എന്തിനാണ് മാലിന്യം റോഡിൽ എറിഞ്ഞത്. ഇത് ആവർത്തിക്കരുത്. ദയവായി ശ്രദ്ധിക്കൂ എന്നുംഅനുഷ്‌ക പറയുന്നു.

ഈ വീഡിയോ പങ്കു വച്ച കോലിയും ഇതിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് ക്രിക്കറ്റ് താരങ്ങൾ അടക്കം പലരും കമന്റുകൾ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ സ്വഛ്ഭാരത് അഭിയാന്റെ പ്രചാരകരിൽ ഒരാളാണ് അനുഷ്‌ക. അതുകൊണ്ട് തന്നെ അനുഷ്‌കയുടെ പ്രതികരണം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP