Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റിൽ നടി അനുശ്രീ! അപ്രതീക്ഷിതമായി താരത്തെ കണ്ട നാട്ടുകാർക്ക് ഞെട്ടൽ; ആശ്ചര്യം മാറിക്കഴിഞ്ഞപ്പോൾ പരിചയപ്പെടാനും സെൽഫിയെടുക്കാനുമൊക്കെ പലരും വട്ടംചുറ്റി ആരാധകർ

ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റിൽ നടി അനുശ്രീ! അപ്രതീക്ഷിതമായി താരത്തെ കണ്ട നാട്ടുകാർക്ക് ഞെട്ടൽ; ആശ്ചര്യം മാറിക്കഴിഞ്ഞപ്പോൾ പരിചയപ്പെടാനും സെൽഫിയെടുക്കാനുമൊക്കെ പലരും വട്ടംചുറ്റി ആരാധകർ

കൊട്ടാരക്കര: റോഡിലൂടെ ഓട്ടോറിക്ഷ ഓടിച്ച് നടി അനുശ്രീ. നടിയെ പോലുള്ള മറ്റാരെങ്കിലും ആകുമെന്ന് കരുതിയെങ്കിലും സൂക്ഷിച്ചു നോക്കിയപ്പോൾ നാട്ടുകാർക്ക് കാര്യം പിടികിട്ടി. വെള്ളിത്തിരയിൽ കണ്ട് അതേ മുഖം തന്നെ. കൊട്ടാരക്കര കുളക്കട നിവാസികൾക്ക് മുന്നിലാണ് നടി ഓട്ടോറിക്ഷയും ഓടിച്ചെത്തിയത്.

ഡയമണ്ട് നെക്ലസ് എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാള സിനിമയിൽ ഇരിപ്പിടം നേടി പിന്നെ റെഡ് വൈൻ, വെടിവഴിപാട്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമ ആസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അനുശ്രീ.

ഇവിടെ ഓട്ടോ റിക്ഷ പഠിക്കാനെത്തുമെന്ന് ആരും നിനച്ചില്ല. ആശ്ചര്യം മാറിക്കഴിഞ്ഞപ്പോൾ പരിചയപ്പെടാനും സെൽഫിയെടുക്കാനുമൊക്കെ പലരും വട്ടംചുറ്റി. ആദ്യം മടിച്ചെങ്കിലും പിന്നെ കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. കാണാനെത്തിയവരും ഹാപ്പി. പുതിയ സിനിമയിൽ ഓട്ടോക്കാരിയായാണ് അനുശ്രീ എത്തുന്നത്. അതിന് വേണ്ടി ഡ്രൈവിങ് പഠിക്കുകയാണ്. നാട്ടിൽ പഠിക്കാൻ ചമ്മൽ ഉള്ളതിനാലാണ് പത്തനാപുരം കമുകുംചേരിയിൽ നിന്നും താഴത്ത് കുളക്കട ഗ്രൗണ്ടിലേക്ക് എത്തിയത്. കൊട്ടാരക്കര ശ്രീഹരി ഡ്രൈവിങ് സ്‌കൂളിലെ മനോജാണ് പരിശീലകൻ.

ഇരുചക്ര വാഹനത്തിന്റെയും നാല് ചക്രത്തിന്റെയും ലൈസൻസ് പണ്ടേ ഉള്ളതിനാൽ കൈവിറച്ചില്ല. ദക്ഷിണ വച്ച് ഡ്രൈവിങ് സീറ്റിൽ കയറി. പിന്നെ പഠിത്തം തുടങ്ങി രണ്ട് മണിക്കൂർ കൊണ്ട് ഓട്ടോക്കാരിയായി. ഇനി ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ദിവസം കൂടി ഇവിടേക്ക് എത്തുമെന്ന് അനുശ്രീ പറഞ്ഞു. സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓട്ടോ ഡ്രൈവറായിട്ടാണ് അനുശ്രീ എത്തുന്നത്. 'ഓട്ടർഷ' എന്നാണ് ചിത്രത്തിന്റെ പേര്.

മറിമായം എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനായ ജയരാജ് മിത്രയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നാല് ക്യാമറകൾ വ്യത്യസ്ത ആങ്കിളുകളിൽ സെറ്റ് ചെയ്തിട്ടാണ് സിനിമയുടെ ചിത്രീകരണം എന്നതാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ഫെബ്രുവരി അവസാന ആഴ്ചയോടെ കണ്ണൂരിലും കോഴിക്കോടുമായി ചിത്രീകരണം ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP