Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനുശ്രീ പ്രണയത്തിൽ; പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കൂ; ചുംബന സമരത്തോട് യോജിപ്പില്ല; മനസ് തുറന്ന് നടി

അനുശ്രീ പ്രണയത്തിൽ; പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കൂ; ചുംബന സമരത്തോട് യോജിപ്പില്ല; മനസ് തുറന്ന് നടി

ഹദ് ഫാസിലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലെ പൊട്ടത്തരങ്ങൾകൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച കലാമണ്ഡലം രാജശ്രീയെ ആരും മറക്കില്ല. രാജശ്രീയെന്ന നിഷ്‌കളങ്ക നാട്ടിൻ പുറത്തുകാരിയായി മലയാളത്തിൽ എത്തുകയും ഇതിഹാസ എന്ന ചിത്രത്തിലൂടെ ഈ ഇമേജ് മാറ്റി ഇപ്പോൾ തിരക്കുള്ള നായികയായി മാറുകയും ചെയ്ത നടിയാണ് അനുശ്രീ. ഇ പ്പോഴിതാ പതിവ് നടിമാരുടെ പല്ലവികളിൽ നിന്ന് വ്യത്യസ്തമായി പ്രണയം തുറന്ന് പറഞ്ഞ് വ്യത്യസ്തമാവുകയാണ്.

താൻ ഒരാളുമായി പ്രണയത്തിലാണെന്ന് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രണയിക്കുന്ന ആളിനെത്തന്നെ വിവാഹം കഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നടി പറഞ്ഞു,വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അനുശ്രീ വ്യക്തമാക്കി. മംഗളത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

എനിക്ക് പത്തു ഇരുപത്തിനാലു വയസ്സായി. അപ്പോൾപ്പിന്നെ ഞാനും പ്രണയിക്കുന്നുണ്ടാവുമല്ലോ. ഇപ്പോൾ പലരും ചോദിക്കുന്നുണ്ട് വിവാഹം എന്തായി എന്ന്. പക്ഷേ അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടില്ല. പക്ഷേ പ്രണയിക്കുന്ന ആളിനെത്തന്നെ വിവാഹം കഴിക്കാനാണ് ഉേദ്ദശിക്കുന്നത്. നടി പറയുന്നു.പലരോടും ഇത് ചോദിക്കുമ്പോൾ 'ഏയ് അങ്ങനൊന്നുമില്ല' എന്ന് കള്ളം പറയുകയാണ് ചെയ്യുന്നത്. പക്ഷേ ഞാൻ തുറന്നു പറയുന്നു. ഞാൻ ഒരാളുമായി പ്രണയത്തിലാണ്. തൽക്കാലം പേരു പറയുന്നില്ല. സദയം ക്ഷമിക്കുക.'

കേരളത്തിൽ പലയിടത്തും അരങ്ങേറിയ ചുംബനസമരം പോലുള്ള സമരരീതികളോടു യോജിപ്പില്ലെന്നും നടി അഭിപ്രായപ്പെട്ടു. നമ്മുടെ സംസ്‌കാര ത്തിനുള്ളിൽ നിന്നുകൊണ്ടായിരിക്കണം എല്ലാ സമരങ്ങളും. പ്രത്യേകിച്ചും സ്ത്രീകൾ. ഇക്കാര്യത്തിൽ കുറച്ചൊക്കെ സംസ്‌കാരത്തെ  മാനിക്കണം. സദാചാര പൊലീസിങ്ങിനെ നിയന്ത്രിക്കേണ്ടത് അത്യാവശ്യ കാര്യമാണ്. അതിന് നിയമത്തിന്റെ വഴിയാണ് ചുംബന സമരത്തേക്കാൾ നല്ലതെന്നും അനുശ്രീ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP