Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോഹൻലാൽ ചിത്രത്തിൽ നായികയായി അനുശ്രീ; ഒപ്പത്തിൽ നടിയെത്തുക പൊലീസ് ഓഫീസറായി

മോഹൻലാൽ ചിത്രത്തിൽ നായികയായി അനുശ്രീ; ഒപ്പത്തിൽ നടിയെത്തുക പൊലീസ് ഓഫീസറായി

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ ഒപ്പത്തിൽ നായികയായി അനുശ്രീ. ഇതാദ്യമായാണ് അനുശ്രീ മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്. ക്രൈം സസ്‌പെൻസ് ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് അനുശ്രീ എത്തുന്നത്.

ഇതിഹാസ, ചന്ദ്രട്ടൻ എവിടെയാ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേ പിടിച്ച് പറ്റിയ അനുശ്രീ മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഒപ്പത്തിൽ അനുവിനൊപ്പം വിമലാ രാമൻ, സമുദ്രക്കനി, നെടുമുടി വേണു, സിദ്ദിഖ്, രഞ്ജി പണിക്കർ എന്നിവരും അഭിനയിക്കുന്നു.

ഓണത്തിന് തിയ്യേറ്ററിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിൽ മോഹൻലാൽ ഒരു അന്ധന്റെ വേഷത്തിലാണ് എത്തുന്നത്.ക്രൈം സസ്പെൻസ് ത്രില്ലർ സിനിമയായതിനാൽ ഷൂട്ടിങ് സ്ഥലത്തേക്ക് മറ്റുള്ള ആളുകൾക്ക് പ്രവേശനം പോലും അനുവദിക്കാതെയാണ് പ്രിയദർശൻ സിനിമയുടെ ചിത്രീകരണം നടത്തുന്നത്.. ഒരു ഫ്ളാറ്റിൽ നടക്കുന്ന കൊലപാതകവും അതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് സൂചന.കൊലപാതകം നടക്കുന്ന ഫ്ളാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്ററായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്.മുഴുനീള അന്ധൻ കഥാപാത്രമായിട്ടാണ് ലാലിന്റേത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സമീപകാല സിനിമകൾ പരാജയമായതോടെ ഒരു ഹിറ്റിനായുള്ള ശ്രമമാണ് നടക്കുന്നത്.

ഗോവിന്ദ് വിജയന്റെ തിരക്കഥയ്ക്ക് പ്രിയദർശൻ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ആശിവാർദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP