Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അങ്കമാലി ഡയറിസീലെ അപ്പാനി രവി ഫെയിം ശരത് വിവാഹിതനായി; ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വരണമാല്യം ചാർത്തിയത് പ്രണയിനി രേഷ്മയെ

അങ്കമാലി ഡയറിസീലെ അപ്പാനി രവി ഫെയിം ശരത് വിവാഹിതനായി; ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വരണമാല്യം ചാർത്തിയത് പ്രണയിനി രേഷ്മയെ

തിരുവനന്തപുരം: അങ്കമാലി ഡയറീസ് എന്ന സിനിമയിൽ ഞെട്ടിക്കുന്ന പ്രകടനമാണ് അപ്പാനി രവിയെന്ന വേഷം ചെയ്ത് ശരത്കുമാർ കാഴ്‌ച്ച വെച്ചത്. പ്രേക്ഷകർ ഏറെ കൈയടിച്ച ഈ കഥാപാത്രത്തിലൂടെ മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിയ ശരത് കുമാർ കുടുംബ ജീവിതത്തിലേക്ക് കടന്നു.

കാലടി സർവകലാശാല വിദ്യാർത്ഥി കൂടിയായ ശരത്കുമാർ വിവാഹം ചെയ്തത് ആറ്റുകാൽ പ്രണയിനി രേഷ്മയെയാണ്. ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചാണ് രേഷ്മയുമായുള്ള വിവാഹം നടന്നത്. അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം പോക്കിരി സൈമൺ എന്ന സിനിമയിൽ അഭിനയിക്കുകയാണ് ശരത്കുമാർ. തിരുവനന്തപുരത്താണ് ഈ സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ശരത് വിവാഹവേദിയിലെത്തിയത്. അരുവിക്കര സ്വദേശിയാണ് ശരത്കുമാർ.

മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ശരത്കുമാർ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മിഥുൻ മാനുവൽ തോമസിന്റെ ആട് ഒരു ഭീകരജീവിയാണ് രണ്ടാം ഭാഗമായ ആട് രണ്ടിലും ശരത്കുമാർ അഭിനയിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP