Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളത്തിലെ ഒരു സൂപ്പർസ്റ്റാർ ചിത്രത്തിൽ അഭിനയിക്കുമ്പോൾ പ്രൊഡക്ഷൻ മാനേജരിൽ നിന്നും മോശം അനുഭവം ഉണ്ടായി; അയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യുകയും പരാതി നല്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല; തുറന്ന് പറച്ചിലുമായി യുവനടി അർച്ച പത്മിനി

മലയാളത്തിലെ ഒരു സൂപ്പർസ്റ്റാർ ചിത്രത്തിൽ അഭിനയിക്കുമ്പോൾ പ്രൊഡക്ഷൻ മാനേജരിൽ നിന്നും മോശം അനുഭവം ഉണ്ടായി; അയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യുകയും പരാതി നല്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല; തുറന്ന് പറച്ചിലുമായി യുവനടി അർച്ച പത്മിനി

ലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാറിന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോഴായിരുന്നു തനിയ്‌ക്കെതിരെ മോശമായ അനുഭവം ഉണ്ടായതെന്ന് വ്യക്തമാക്കി നടി അർച്ച പത്മിനി. മാത്യഭൂമിയുടെ മാസികയായ സ്റ്റാറാൻ സ്‌റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിത്ത് അളവൾക്കൊപ്പം, മിന്നാമിനുങ്ങ് എന്നി ചിത്രങ്ങളിൽ നടിയായും രണ്ടപേർ ചുംബിക്കുമ്പോൾ എന്ന ഡോക്യുമെന്ററിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ളയാണ് അർച്ച.

സിനിമയിലെ പ്രൊഡക്ഷൻ മാനേജറാണ് തന്നോട് മോശമായി പെരുമാറിയതെന്ന് അർച്ചന പത്മിനി പറഞ്ഞു. എന്നാൽ ഇയാളുടെ പൊരുമാറ്റത്തെ താൻ ചോദ്യം ചെയ്തിരുന്നു. അത് പിന്നീട് സെറ്റിൽ വലിയ പ്രശ്‌നമാകുകയും ചെയ്തിരുന്നു. തന്റെ നിലപാടുകൾ അറിയിച്ച് ആ വ്യക്തിയെക്കെതിരെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല, പിന്നിടും അയാൾ സിനിമയിൽ തുടരുകയായിരുന്നെന്ന് അർച്ച പറഞ്ഞു. സംഭവത്തിന് ശേഷം തനിക്ക് ഭീഷണി നേരിടേണ്ടതായി വന്നുവെന്നും അർച്ചന വ്യക്തമാക്കി.

എന്നാൽ സൂപ്പർ താരത്തിന്റെ പേര് എടുത്തു പറയാതെയായിരുന്നു താരത്തിന്റെ പ്രതികരണം. സൂപ്പർസ്റ്റാറിന്റെ സിനിമയാണെന്നും കൊന്നിട്ടാൽ പോലും ആരും അറിയില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. സിനിമയോട് മാനസികമായി സഹകരിക്കാൻ പറ്റാതെയായപ്പോൾ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നെന്നും അർച്ചന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP