Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി അരവിന്ദ് സ്വാമി; മടങ്ങി വരവ് മഞ്ജുവിന്റെ നായകനായി

മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി അരവിന്ദ് സ്വാമി; മടങ്ങി വരവ്  മഞ്ജുവിന്റെ നായകനായി

റോജ, ബോംബേ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ അരവിന്ദ് സ്വാമി നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്.

ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ ജോഡിയിട്ടാണ് അരവിന്ദ് സ്വാമി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഉർവശിയും രേവതിയും മറ്റ് രണ്ട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ഗോപിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2013 ൽ അരവിന്ദ് സ്വാമി മണിരത്‌നം സംവിധാനം ചെയ്ത കടൽ എന്ന ചിത്രത്തിലൂടെ
തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ ജയം രവി നായകനാകുന്ന തനി ഒരുവൻ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. മണിരത്‌നം സംവിധാനം ചെയ്ത തലപതി എന്ന ചിത്രത്തിൽ സഹനടനായിട്ടാണ് അരവിന്ദ് സ്വാമി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. മണിരത്‌നത്തിന്റെ തന്നെ ബോംബെ എന്ന ചിത്രമാണ് താരത്തിന് ബ്രേക്ക് നൽകിയതും. ഡാഡി, അന്ന, ദേവരാഗം എന്നീ ചിത്രങ്ങളിലൂടെ നേരത്തെ മലയാളത്തിലും സാമിപ്യമറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP