Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആര്യയുമായുള്ളത് നല്ല സൗഹൃദം; കൂടെ അഭിനയിക്കാൻ വളരെ കംഫർട്ടബിൾ; ഗോസിപ്പുകൾ എന്നെ അലട്ടാറില്ല; ആര്യയുമായുള്ള പ്രണയ വാർത്ത നിഷേധിച്ച് അനുഷ്‌ക ഷെട്ടി

ആര്യയുമായുള്ളത് നല്ല സൗഹൃദം; കൂടെ അഭിനയിക്കാൻ വളരെ കംഫർട്ടബിൾ; ഗോസിപ്പുകൾ എന്നെ അലട്ടാറില്ല; ആര്യയുമായുള്ള പ്രണയ വാർത്ത നിഷേധിച്ച് അനുഷ്‌ക ഷെട്ടി

തെന്നിന്ത്യൻ നടിമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന നടിമാരിൽ ഒരാളാണ് ഇപ്പോൾ അനുഷ്‌ക ഷെട്ടി. സൗന്ദര്യവും അഭിനയ ശേഷിയും ഒരുപോലെ ഒത്തിണങ്ങിയ ഈ നടി കന്നട, തമിഴ്, തെലുങ്കു സിനിമകളിൽ ഒരു പോലെ സജീവമാണ്. ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടിക്ക് ഡിമാന്റ് കൂടിയിരിക്കുകയാണ്. മാത്രമല്ല ശക്തമായ വേഷങ്ങൾ അവതരിപ്പിക്കാനും ആ വേഷങ്ങൾ പൂർണതിയിലത്തിക്കാൻ എന്ത് ത്യാഗത്തിനും തയ്യാറാകുന്ന നടിമാരിൽ ഒരാളാണ് അനുഷ്‌ക. ബാഹുബലിക്ക് ശേഷം സൈസ് സീറോയിലും രുദ്രമാ ദേവി എന്ന ചിത്രത്തിലുമാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ബാഹുബലി പ്രദർശനത്തിന് എത്തിയ ശേഷം നടിക്ക് വിവാഹമാണെന്ന് മുമ്പേ വാർത്തകൾ പ്രചരിച്ചിരുന്നു. ബാഹുബലിയുടെ ചിത്രീകരണം പൂർത്തിയായാൽ ഉടൻ വിവാഹം നടന്നേക്കുമെന്നാണ് വാർത്തകൾ വന്നത്. തമിഴ് മാദ്ധ്യമങ്ങളാകട്ടെ നടിയും ആര്യയും തമ്മിൽ പ്രണയത്തിലാണെന്നും വാർത്തകൾ പ്രചരിപ്പിച്ചു. എന്നാൽ ഈ ഗോസിപ്പുകൾക്കൊക്കെ മറുപടിയുമായി ഇപ്പോൾ നടി രംഗത്തെത്തിയിരിക്കുകയാണ്.

ആര്യയുമായി നല്ല സൗഹൃദത്തിലാണ് താനെന്നും നല്ല നടനും കൂടെ അഭിനയിക്കാൻ വളരെ കംഫർട്ടബിളായ വ്യക്തിയാണ് ആര്യയെന്നും അനുഷ്‌ക ഷെട്ടി പറഞ്ഞു. പുതിയ ചിത്രമായ രുദ്രമ്മാദേവിയുടെ റിലീസുമായി ബന്ധപ്പെട്ട് ചെന്നൈയിൽ അനുഷ്‌ക മാദ്ധ്യമങ്ങളെ കാണാൻ എത്തിയ നടിയോട് ഗോസിപ്പുകളെ കുറിച്ചും വിവാഹ കാര്യങ്ങളെ കുറിച്ചും മാത്രം മാദ്ധ്യമ പ്രവർത്തകർക്ക് ചോദിച്ചതോടെയാണ് നടി തന്റെ ഭാഗം വ്യക്തമാക്കിയത്.

കൂടെ അഭിനയിക്കുന്ന പുരുഷതാരങ്ങളുമായി എന്തു വാർത്ത എഴുതാനും നിങ്ങൾ മാദ്ധ്യമങ്ങൾക്ക് കഴിയും. റാണ ദഗുപതിയുമായി മാത്രമാണ് തന്റെ പേരു ചേർത്ത് ഗോസിപ്പ് വരാത്തതെന്നും അദ്ദേഹം തനിക്ക് സഹോദരനെപ്പോലെയാണെന്നും അനുഷ്‌ക വ്യക്തമാക്കി. ഗോസിപ്പ് മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ താൻ ഗൗനിക്കാറില്ല. അത്തരം വാർത്തകൾ സ്ഥിരമായി കേട്ട് അതൊരു ്പ്രശ്‌നമല്ലാതായി മാറിയെന്നും അനുഷ്‌ക വ്യക്തമാക്കി

ആര്യയും അനുഷ്‌കയും ഒന്നിക്കുന്ന ഇഞ്ചി ഇടുപ്പഴകി, തെലുങ്ക് ചിത്രം രുദ്രമ്മാദേവി എന്നിവയാണ് അനുഷ്‌കയുടെ പുതിയ ചിത്രങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP