Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ നിയമത്തിൽ ആര്യ അതിഥി താരമോ? മമ്മൂട്ടിക്കും നയൻതാരക്കുമൊപ്പം തമിഴ് നടനെത്തുമെന്ന് റിപ്പോർട്ട്; ചിത്രം 12 ന് റിലിസ്

പുതിയ നിയമത്തിൽ ആര്യ അതിഥി താരമോ? മമ്മൂട്ടിക്കും നയൻതാരക്കുമൊപ്പം തമിഴ് നടനെത്തുമെന്ന് റിപ്പോർട്ട്; ചിത്രം 12 ന് റിലിസ്

മ്മൂട്ടിയെ നായകനാക്കി എ.കെ. സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് താരം ആര്യ അതിഥി താരമായി എത്തുന്നതായി വാർത്തകൾ. അടുത്തിടെ ആര്യ കേരളത്തിൽ വന്നത് വാർത്തായായതിന് പിന്നാലെയാണ് മമ്മൂട്ടിക്കും നയൻസിനൊപ്പം പുതിയ നിയമത്തിൽ
ആര്യയുമെത്തുമെന്ന റിപ്പോർട്ടും വരുന്നത്.

ആര്യ ഈ സിനിമയിൽ ശക്തമായ ഒരു അതിഥി കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിന്റെ സെറ്റിൽ ആര്യ ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതൊരു സൗഹൃദസന്ദർശനം മാത്രമാണെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വെളിപ്പെടുത്തൽ

പൃഥ്വിരാജ് മുഖ്യ വേഷം ചെയ്ത ഉറുമി എന്ന ചിത്രത്തിൽ അതിഥി താരമായി ആര്യ എത്തിയിരുന്നു. ശേഷം ഡബിൾ ബാരലിലും അഭിനയിച്ചു. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സേന്താഷത്തിലാണ് ആര്യ എന്നുമാണ് കോളിവുഡിൽ നിന്നുമുള്ള പുതിയ വാർത്തകൾ.

ബോസ് എങ്കിര ബാസ്‌കരൻ എന്ന ചിത്രത്തിലൂടെയാണ് ആര്യയും നയൻതാരയും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ഇരവരും ഒന്നിച്ചിട്ടുള്ള ചിത്രങ്ങളെല്ലാം വിജയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP