Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നത് 'അമ്മ' മാത്രമാണ്; മറ്റൊരു സംഘടനയെ കുറിച്ചും അറിയില്ല; മഞ്ജു വാര്യർ രൂപം നൽകിയ വുമൺ ഇൻ സിനിമ കളക്റ്റീവ് ഫോറത്തെ തള്ളിപ്പറഞ്ഞ് ആശ ശരത്ത്

എനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നത് 'അമ്മ' മാത്രമാണ്; മറ്റൊരു സംഘടനയെ കുറിച്ചും അറിയില്ല; മഞ്ജു വാര്യർ രൂപം നൽകിയ വുമൺ ഇൻ സിനിമ കളക്റ്റീവ് ഫോറത്തെ തള്ളിപ്പറഞ്ഞ് ആശ ശരത്ത്

തിരുവനന്തപുരം: മഞ്ജു വാര്യരുടെ നേതൃത്വത്തിൽ തുടക്കമിട്ട വുമൺ കലക്ടീവ് ഫോറം എന്ന വനിതാ സംഘടനം ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിന് കാരണം സിനിമയിലെ വനിതാ പ്രവർത്തകർക്ക് മാത്രമായ സംഘടനയാണ് ഇതെന്നായിരുന്നു. പല പ്രമുഖ താരങ്ങളും ഈ സംഘടനയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി. ഇതിനിടെ പുതിയ സംഘടനയെ തള്ളിപ്പറഞ്ഞ് മറ്റൊരു പ്രമുഖ നടി രംഗത്തെത്തി. ആശാ ശരത്താണ് മലയാളം സിനിമയിലെ വനിതാ സംഘടനയെ തള്ളി രംഗത്തെത്തിയത്.

നടിമാരുടെ പുതിയ സംഘടനയായ വുമൺ ഇൻ സിനിമ കളക്റ്റീവിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് നടി ആശാ ശരത് പ്രതികരിച്ചു. നടിമാരുടെ സംഘടനയെ തള്ളിയ ആശയുടെ പിന്തുണ 'അമ്മ'യ്ക്കാണ്. ഞാൻ വേറൊരു നാട്ടിലാണ് താമസിക്കുന്നത്. സിനിമ ചെയ്യാൻ മാത്രമാണ് കേരളത്തിലെത്തുന്നത്. അതു കഴിഞ്ഞ് തിരിച്ചു പോവുകയും ചെയ്യും.

എനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നത് അമ്മ സംഘടനയാണ്. എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. കേസുമായി മുന്നോട്ട് പോകാനും പറഞ്ഞു. അങ്ങനെയാണ് പ്രതികളെ പിടികൂടിയതും. നടിമാരുടെ പുതിയ സംഘടനയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞു.

മലയാളസിനിമയിൽ പുതുതായ രൂപംകൊണ്ട സിനിമാ കൂട്ടായ്മയ്ക്ക് പിന്തുണയർപ്പിച്ച് നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. വുമൻ ഇൻ സിനിമ കളക്റ്റീവിന്റെ കൂടെ നിൽക്കുന്നത് ഒരു ബഹുമതിയായികാണുമെന്നും ആദരവോടെ തന്നെ ഒപ്പമുണ്ടാകുമെന്നും പൃഥ്വി ഫേസ്‌ബുക്കിൽ കുറിച്ചു.

മഞ്ജു വാര്യർ, ബീനാ പോൾ, പാർവതി തിരുവോത്ത്, ദീദി ദാമോദരൻ,വിധു വിൻസെന്റ്, റിമാ കല്ലിങ്കൽ, സജിതാ മഠത്തിൽ എന്നിവർ ഉൾപ്പെടെ പതിനഞ്ചംഗ കോർ കമ്മിറ്റിയാണ് സംഘടനാ രൂപീകരണത്തിന് മുൻകയ്യെടുത്തത്. നടിമാരുൾപ്പടെ സിനിമയിലെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഈ സംഘടനയുടെ ഭാഗമാണ്. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി കോർ കമ്മിറ്റി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുകയും സിനിമാമേഖലിയിൽ സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP