Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാവാട എന്ന ചിത്രം ഏറ്റെടുക്കാൻ കാരണം കഥാപാത്രത്തോടുള്ള ഇഷ്ടം; പ്രായമായ രൂപത്തിലുള്ള ഫോട്ടോ പോസ്റ്ററിൽ വയ്‌ക്കെരുതെന്ന് നിബന്ധന വച്ചു; ഒരു സിനിമ കഴിഞ്ഞാൽ പത്ത് ദിവസത്തെ ഗ്യാപ് നിർബന്ധം; ആശാ ശരത്തിന്റെ വിശേഷങ്ങൾ

പാവാട എന്ന ചിത്രം ഏറ്റെടുക്കാൻ കാരണം കഥാപാത്രത്തോടുള്ള ഇഷ്ടം; പ്രായമായ രൂപത്തിലുള്ള ഫോട്ടോ പോസ്റ്ററിൽ വയ്‌ക്കെരുതെന്ന് നിബന്ധന വച്ചു; ഒരു സിനിമ കഴിഞ്ഞാൽ പത്ത് ദിവസത്തെ ഗ്യാപ് നിർബന്ധം; ആശാ ശരത്തിന്റെ വിശേഷങ്ങൾ

സീരിയലുകളിലൂടെ വന്നു വളരെ ചെറിയ സമയത്തിനുള്ളിൽ മലയാളം - തമിഴ് സിനിമകളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടയിയാണ് ആശ ശരത്ത്. ദൃശ്യം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ധീരയായ പൊലീസ് ഓഫീസറുടെ കഥാപാത്രത്തിലൂടെ സിനിമയിൽ സജീവമായ ആശ ശരത്ത് പിന്നീട് പൃഥിരാജിന്റെ പാവാടയിലൂടെ കൈയടി നേടി. ബിജുമേനോനൊപ്പം അഭിനയിച്ച അനുരാഗകരിക്കിൻ വെള്ളമാണ് ആശ അഭിനയിച്ച ചിത്രങ്ങളിൽ അവസാനമായി പുറത്തിറങ്ങിയത്. ഇതിനിടെയിൽ ദൃശ്യത്തിന്റെ തമിഴ് പതിപ്പിൽ കമൽഹാസനൊപ്പം തമിഴിലും ആശ ശരത്ത് തിളങ്ങി.

ഇതിനിടെ സിനിമാ ജീവതത്തിലെ വിശേഷങ്ങൾ നടി വനിതയുമായി പങ്ക് വച്ചിരിക്കുകയാണ്. ജി. മാർത്താണ്ഡന്റെ സംവിധാനം ചെയ്ത പാവാടയാണ് ആശ ശരത്ത് കഴിഞ്ഞ വർഷം അഭിനയിച്ച ഏകചിത്രം. പൃഥ്വിരാജ് അവതരിപ്പിച്ച ജോയ് എന്ന കഥാപാത്രത്തിന്റെ അമ്മ വേഷമായിരുന്നു ആശ ശരത്തിന്. ആ കഥാപാത്രത്തോടു തോന്നിയ ഇഷ്ടമാണ് ചിത്രം ഏറ്റെടുക്കാൻ കാരണമെന്ന് ഇവർ പറയുന്നു.

പ്രായമായ സ്ത്രീ കഥാപാത്രമായതു കൊണ്ടു അതു വേണ്ടെന്നു വച്ചില്ല. കഥാപത്രത്തിന്റെ പ്രധാന്യം തനിക്ക് അറിയാമായിരുന്നു എന്നും ആശ പറഞ്ഞു. എന്നാൽ ചിത്രത്തിൽ അഭിനയിക്കും മുമ്പ് താൻ ഒരു നിബന്ധന വച്ചു. ചിത്രത്തിലെ പ്രായമായ രൂപത്തിലുള്ള തന്റെ ഫോട്ടോ പോസ്റ്ററിൽ അടിക്കരുത് എന്നായിരുന്നു ആ നിബന്ധനയെന്നും നടി വ്യക്തമാക്കി.

മകൾ അമ്മു പത്താം ക്ലാസിൽ പഠിക്കുന്നതു കൊണ്ടായിരുന്നു കഴിഞ്ഞ വർഷം മറ്റ് ചിത്രങ്ങൾ ഒന്നും ചെയ്യാതിരുന്നത്. പരീക്ഷ പേടിയായിരുന്നതിനാൽ താൻ എപ്പോഴും കൂടെ വേണമെന്ന് അവൾക്കു വാശിയായിരുന്നു. പാപനാശത്തിനു ശേഷം നിരവധി ഓഫറുകൾ തമിഴിൽ നിന്നു വന്നിരുന്നു എന്നാൽ അതെല്ലാം മോളുടെ പഠനത്തെ ബാധിക്കും എന്ന കാരണാത്താൽ ഒഴിവാക്കിയെന്നും നടി പറഞ്ഞു.

വീട്ടിൽ നിന്നു വിട്ട് നിൽക്കാൻ സാധിക്കാത്തതിനാലാണു ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പ് ഒഴിവാക്കിയത്. ഒരു സിനിമ കഴിഞ്ഞാൽ പത്തോ ഇരുപതോ ദിവസത്തെ ഗ്യാപ് വേണമെന്നും ആശാ ശരത്ത് പറയുന്നു.ഭർത്താവും മക്കളുമായി ദുബായിൽ സ്ഥിരതാമസമാക്കിയ ആശ അവിടെ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP