Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാധാരണ സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ നമ്മളെവിടെയെന്ന് ചോദിച്ച് വീണ്ടും മംമ്ത; സഹായിച്ചില്ലെങ്കിലും പരിഹസിക്കരുതെന്ന് റീമ; എല്ലാത്തിനും മംമ്തയോട് സഹതാപം മാത്രമാണെന്ന് ആഷിഖ്; താര പോര് തുടരുന്നു

സാധാരണ സ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ നമ്മളെവിടെയെന്ന് ചോദിച്ച് വീണ്ടും മംമ്ത; സഹായിച്ചില്ലെങ്കിലും പരിഹസിക്കരുതെന്ന് റീമ; എല്ലാത്തിനും മംമ്തയോട് സഹതാപം മാത്രമാണെന്ന് ആഷിഖ്; താര പോര് തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി മംമ്ത മോഹൻദാസ് നടത്തിയ പ്രസ്താവനയിൽ വിവാദം കടുക്കുന്നു. മംമ്ത നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി സംവിധായകൻ ആഷിഖ് അബുവും ഭാര്യയും നടിയുമായ റീമ കല്ലിങ്കലും രംഗത്തെത്തിയിരിക്കുകയാണ്. താൻ അഭിമുഖത്തിൽ പറഞ്ഞ കാര്യം അതിന്റെ പൂർണതയിൽ മനസിലാക്കാതെ ഏതാനും വാക്കുകൾ മാത്രം അടർത്തിയെടുത്ത് വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്ന് മംമ്ത പിന്നീട് പ്രതികരിച്ചിരുന്നു.

ഇതിന് മറുപടിയെന്നവണ്ണം റീമ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വാക്കുകളും ഏറെ ചർച്ചാ വിഷയമായി. സ്ത്രീകൾക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങൾക്ക് ഉത്തരവാദികൾ അവരല്ല, മറിച്ച് വേട്ടക്കാർ തന്നെയാണെന്നാണ് റീമ സമൂഹ മാധ്യമത്തിൽ കുറിച്ചത്. മറ്റൊന്നും ചെയ്തില്ലങ്കിലും കുറഞ്ഞത് ഇരയെ പരിഹസിക്കരുതെന്നും റീമ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ അറിയാതെയല്ല സംസാരിച്ചതെന്ന് മംമ്തയും സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.

സാധാരണക്കാരായ ആളുകൾ പീഡിപ്പിക്കപ്പെടുമ്പോൾ എവിടെയാണ് നമ്മുടെ ശബ്ദം? സിനിമയിൽ അഭിനയിക്കുന്നവർ ഉൾപ്പെടുമ്പോൾ ഇത് വലിയ പ്രശ്്‌നമാകുന്നുവെന്നും മംമ്ത പ്രതികരിച്ചു. എന്നാൽ എല്ലാത്തിനും മംമ്തയോട് സഹതപിക്കുകയാണെന്നാണ് സംവിധായകൻ ആഷിഖ് അബു പ്രതികരിച്ചത്. നടിയെ അക്രമിച്ച സംഭവത്തിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദം കത്തി നിൽക്കുകയായിരുന്നു. അതിനിടെയാണ് സിനിമാ-സാംസ്‌കാരിക രംഗത്തുള്ളവർ പ്രതികരണവുമായി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP