Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിവിന് പിന്നാലെ പെണ്‍കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ ആസിഫും സ്വന്തമാക്കിയത് മിനി കൂപ്പര്‍; ബിഎംഡബ്ലുവും ഔഡിയുമുള്ള നടന്റെ വാഹനശേഖരത്തില്‍ ഇനി മഞ്ഞ നിറത്തില്‍ മോഡിഫൈ ചെയ്ത കൂപ്പറും

നിവിന് പിന്നാലെ പെണ്‍കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ ആസിഫും സ്വന്തമാക്കിയത് മിനി കൂപ്പര്‍; ബിഎംഡബ്ലുവും ഔഡിയുമുള്ള നടന്റെ വാഹനശേഖരത്തില്‍ ഇനി മഞ്ഞ നിറത്തില്‍ മോഡിഫൈ ചെയ്ത കൂപ്പറും

നിവിന്‍ പോളി തനിക്ക് മകള്‍ ജനിച്ചപ്പോള്‍ സമ്മാനമായി മിനി കൂപ്പര്‍ സ്വന്തമാക്കിയ വാര്‍ത്ത പുറത്ത് വന്നിരുന്നു, ഇപ്പോഴിതാ ആസിഫും തനിക്ക് പെണ്‍കുഞ്ഞ് പിറന്നതിന് പിന്നാലെ ഒരു മിനി കൂപ്പര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അങ്ങനെ വാഹനത്തോടും ഡ്രൈവിങിനോടും കമ്പമുള്ള ആസിഫിന്റെ ഗ്യാരേജില്‍ പബിഎംഡബ്ല്യുവിനും ഔഡിയുമൊക്കെയൊപ്പം മിനി കൂപ്പറും ഇടം പിടിച്ചു.

ദുല്‍ഖര്‍, നിവിന്‍, ഫഹദ് എന്നിവരും മലയാള സിനിമയിലെ മിനികൂപ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള മിനികൂപ്പറില്‍ യൂണിയന്‍ ജാക്കും റാപ്പ് ചെയ്ത് കിടിലന്‍ ലുക്കില്‍ മോഡിഫൈ ചെയ്താണ് ആസിഫ് വാഹനം ഇറക്കിയിരിക്കുന്നത്.. കഴിഞ്ഞ മാസമാണ് ആസിഫിനും കുഞ്ഞ് ജനിച്ചത്.

അടുത്തിടെ ടൊവിനോയുടെ ഔഡി ക്യു7ഉം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത വാഹന നിര്‍മ്മാതാക്കളായ മിനിയുടെ സൂപ്പര്‍ മോഡലാണ് കൂപ്പര്‍. 31 ലക്ഷം രൂപയാണ് മിനികൂപ്പര്‍ എസിന്റെ വില. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 6.7 സെക്കന്‍ഡുകള്‍ മാത്രം മതി ഇതിന്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP