Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിസിനസുകാരായ താരങ്ങളുടെ ശ്രേണിയിലേക്ക് യുവ താരം ആസിഫ് അലിയും; കൊച്ചിയിലെ വാഫിൾസ് സ്ട്രീറ്റിൽ ബെൽജിയം വിഭവങ്ങൾ വിളമ്പും

ബിസിനസുകാരായ താരങ്ങളുടെ ശ്രേണിയിലേക്ക് യുവ താരം ആസിഫ് അലിയും; കൊച്ചിയിലെ വാഫിൾസ് സ്ട്രീറ്റിൽ ബെൽജിയം വിഭവങ്ങൾ വിളമ്പും

സിനിമാ താരങ്ങൾക്കിടയിലെ ബിസിനസ് കമ്പം പണ്ടേ ഉള്ളതാണ്. സീനിയർ താരങ്ങളിൽ തുടങ്ങി ഇപ്പോളത്തെ ന്യൂജനറേഷൻ താരങ്ങളിൽ വരെ ഈ ബിസിനസ് വന്നെത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കണ്ട് വരുന്ന ട്രന്റ് നോക്കിയാൽ ഈ താരങ്ങൾക്കെല്ലാം പ്രിയം ഭക്ഷണശാലകളോടാണെന്ന് മനസ്സിലാകും.

കൊച്ചി പനമ്പള്ളി നഗറിലെ മെയിൻ അവന്യൂവിൽ ആസിഫ് അലിയും പുതിയൊരു ബിസിനസിന് തുടക്കമിട്ടിരിക്കുകയാണ്. നടൻ പുതിയാതായി തുടങ്ങിയത് ഒരു ബെൽജിയം കഫേ ആണ്. കൊച്ചിക്കാർക്ക് അത്ര പരിചിതമല്ലാത്ത വിഭവങ്ങളാണ് ആസിഫ് അലിയുടെ കഫേയിൽ വിളമ്പുന്നത്

വാഫിൾസ് സ്ട്രീറ്റ് എന്നാണ് ആസിഫിന്റെ ബെൽജിയം കഫേയുടെ പേര്. വാഫിൾസ് ആണ് കഫേയുടെ പ്രധാന ആകർഷണം. കേരളത്തിൽ വാഫിൾസ് ലഭിക്കുന്ന കടകൾ ഉണ്ടെങ്കിലും ഓഥന്റിക് വാഫിൾസ് ആദ്യമായിഅവതരിപ്പിക്കുന്ന കഫേയെന്ന പ്രത്യേകത ആസിഫിന്റെ കഫേയ്ക്ക് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്.

.ബെൽജിയം റോഡ് ഡൈഡ് കഫേയുടെ മാതൃകയിലാണ് ഡിസൈൻ. ആദ്യം ഡേസേർട്ട് കഫേ എന്ന നിലയിലാകും കഫേ പ്രവർത്തിക്കുക. വാഫിൾസ് കൂടാതെ ഡോനട്‌സ്, ക്രെപ്‌സ് എന്നിവയും ഉണ്ടാകും. യുവാക്കൾക്ക് മാത്രമല്ല കുടുംബ സമേതം എത്തുന്നവർക്കും വിളമ്പാൻ കൊതിയൂറുന്ന

വിഭവങ്ങളും ഉണ്ട്യ ബെൽജിയത്തിൽ നിന്നുള്ള ഷെഫ് പരിശീലനം നൽകിയ പാചകക്കാരാണ് കഫേയിൽ ഉള്ളത്. മുജീബ്, ബ്രിജീഷ് എന്നീ സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ആസിഫ് കഫേ തുടങ്ങിയത്.

കഫേയുടെ ഉദ്ഘാടനത്തിന് മലയാളത്തിലെ യുവതാരനിര ഒന്നടങ്കം എത്തിയിരുന്നു. ഉദ്ഘാടനം നിർവ്വഹിച്ചതാവട്ടെ പൃഥിരാജും. മോഹൻലാൽ,ദിലീപ്, സിദ്ധിഖ്, സംവിധായകൻ ആഷിക്അബുവും എന്നിവരും കൊച്ചിയിലെ റസ്റ്റോറന്റ് ഉടമകളാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP