Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിശ്രുത വരൻ രാഹുൽ ശർമയ്‌ക്കൊപ്പം അസിന്റെ ഓണാഘോഷം; കൊച്ചിയിലെ വീട്ടിലൊരുക്കിയ പൂക്കളം ആരാധകരുമായി പങ്കുവച്ച് നടി

പ്രതിശ്രുത വരൻ രാഹുൽ ശർമയ്‌ക്കൊപ്പം അസിന്റെ ഓണാഘോഷം; കൊച്ചിയിലെ വീട്ടിലൊരുക്കിയ പൂക്കളം ആരാധകരുമായി പങ്കുവച്ച് നടി

വിവാഹത്തിന്റെ ഒരുക്കത്തിനിടെ വന്നെത്തിയ ഓണം ആഘോഷിക്കാൻ അസിൻ കൊച്ചിയിലെത്തി.  അതും പ്രതിശ്രുത വരൻ രാഹുൽ ശർമയ്‌ക്കൊപ്പം. ബോളിവുഡിൽ തിരക്കുള്ള നടിയായി മാറിയെങ്കിലും കൊച്ചിക്കാരിയായ അസിൻ മലയാളക്കരയുടെ ഉത്സവമായ ഓണം ആഘോഷിക്കാൻ നേരത്തെ തന്നെ സ്വദേശത്ത് എത്തുകയായിരുന്നു.

ഓണദിനത്തിൽ നേരത്തെ എഴുന്നേറ്റ് പൂക്കളമൊരുക്കി ആ ഫോട്ടോ തന്റെ ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു അസിൻ. തന്നോടൊപ്പം ഓണം ആഘോഷിക്കാൻ രാഹുൽ ശർമ യുഎസിൽ നിന്നും അസിന്റെ വീട്ടിലെത്തുകയായിരുന്നു  എന്നാണ് റിപ്പോർട്ടുകൾ.

തിരക്കുകൾക്കിടയിൽ ഓണം ആഘോഷിക്കാൻ മറക്കാത്ത അസിന് തന്റെ കുടുംബത്തോടൊപ്പമുള്ള ഓണാഘോഷം ഏറെ സന്തോഷം നൽകുന്നു എന്നാണ് പറയുന്നത്. ഈ ഓണത്തിന് എന്റെ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ രാഹുലും എത്തുന്നു എന്ന് അസിൻ നേരത്തെ അറിയിച്ചിരുന്നു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP