Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസിൻ വിവാഹ ഒരുക്കങ്ങൾ തുടങ്ങി; വസ്ത്രങ്ങളും ആഭരണങ്ങളും തെരഞ്ഞെടുക്കാൻ വിദേശ രാജ്യങ്ങളിൽ ഷോപ്പിങ്ങിനായി കറങ്ങി നടി; ലണ്ടനും പാരീസും ന്യൂയോർക്കും ലിസ്റ്റിൽ

അസിൻ വിവാഹ ഒരുക്കങ്ങൾ തുടങ്ങി; വസ്ത്രങ്ങളും ആഭരണങ്ങളും തെരഞ്ഞെടുക്കാൻ വിദേശ രാജ്യങ്ങളിൽ ഷോപ്പിങ്ങിനായി കറങ്ങി നടി; ലണ്ടനും പാരീസും ന്യൂയോർക്കും ലിസ്റ്റിൽ

ബോളിവുഡ് താരവും മലയാളിയുമായ അസിൻ തോട്ടുങ്കൽ വിവാഹ വാർത്തയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ ബോളിവുഡിലെ ചർച്ച.മൈക്രോമാക്‌സ് സഹസ്ഥാപകൻ രാഹുൽ ശർമയുമായി നടിയുടെ വിവാഹം ഉറപ്പിച്ചതോടെ വിവാഹ ഒരുക്കങ്ങളെപ്പറ്റിയായി പ്രധാന സംസാരം. ഇപ്പോൾ നടി വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ വാങ്ങാനായി വിദേശരാജ്യങ്ങളിൽ കറക്കത്തിലാണെന്നാണ് പുതിയ വിവരം.

വിവാഹം ഈ വർഷം അവസാനമാണെങ്കിലും നടി ഇപ്പോഴെ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങികഴിഞ്ഞു.എല്ലാ പെൺകുട്ടികളെയും പോലെ വിവാഹത്തിന് ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാനാണ് ഷോപ്പിങ്ങിനായി നടി വിദേശരാജ്യങ്ങൾ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞയാഴ്ച് ഷോപ്പിങ്ങിനായി ലണ്ടൻ സന്ദർശിച്ച താരം പിന്നീട് പാരീസിലേക്ക് പോകും. പാരീസിലെ ഷോപ്പിങ് കഴിഞ്ഞാൽ അടുത്ത യാത്ര ന്യൂയോർക്കിലേക്കായിരിക്കും. ന്യൂയോർക്കിൽ കുറച്ചു ദിവസം താമസിച്ചു പ്രിയപ്പെട്ടതൊക്കെ തെരഞ്ഞെടുത്ത ശേഷമേ അസിൻ മടങ്ങിപ്പോകൂ. അസിന്റെ മാതാപിതാക്കളാവട്ടെ വിവാഹത്തീയതിയും സ്ഥലവും തീരുമാനിക്കുന്ന തിരക്കിലാണ്. ഡിസംബറിലാണ് വിവാഹമെന്നാണ് വിവരം.

മലയാളിയായ അസിൻ മോളിവുഡിൽ തിളങ്ങാതെ പോയതോടെയാണ് തെന്നിന്ത്യൻ ഭാഷകളിലേക്ക് ചേക്കേറുന്നത്. തമിഴിൽ സൂപ്പർഹിറ്റായ ഗജനിയുടെ ഹിന്ദി പതിപ്പിൽ ആമിർ ഖാന്റെ നായികയായി അഭിനയിച്ചതോടെയാണ് അസിന്റെ ബോളിവുഡ് രാശി തെളിയുന്നത്.
ബോളിവുഡിലെത്തിയ അസിൻ ബോളിവുഡ് താരറാണി പട്ടത്തിലേക്ക് ഉയർന്നെങ്കിലും പ്രശസ്തി അധിക നാൾ നീണ്ടുനിന്നില്ല.

ആദ്യം അഭിനയിച്ച ചിത്രം തന്നെ നൂറുകോടി ക്ലബിൽ ഇടം നടിയതോടെ അസിനെ ബോളിവുഡിന്റെ അടുത്ത താരറാണിയായി പലരും വിശേഷിപ്പിച്ചു. എന്നാൽ പിന്നീട് ഹിറ്റ് ചിത്രങ്ങളൊന്നും അസിനെ തേടിയെത്തിയില്ല. ഹിന്ദിയിലേക്ക് ചേക്കേറിയതോടെ മറ്റു ഭാഷാ ചിത്രങ്ങളും അസിനെ തേടിയെത്തിയില്ല.

അഭിനയ രംഗത്തോട് താത്കാലികമായി അകലം പാലിച്ച താരം അവസാനം അഭിനയിച്ചത് ഓൾ ഈസ് വെൽ എന്ന ചിത്രത്തിലാണ്. ഇതിനിടെയാണ് താരം രാഹുലുമായി പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവരുന്നതും ഇരുവരും ഉടൻ വിവാഹിതരാവുമെന്നു പ്രഖ്യാപിച്ചതും.  ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളാണ് രാഹുൽ ശർമ്മ(36). നടൻ അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP