Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സദാചാര പൊലീസിന്റെ വിളയാട്ടത്തിനെതിരെ ആഷിഖ് അബുവും; 'നമുക്ക് ഡൗൺ ടൗണിലേക്ക് പോകാ'മെന്ന് സംവിധായകൻ ഫേസ്‌ബുക്കിൽ

സദാചാര പൊലീസിന്റെ വിളയാട്ടത്തിനെതിരെ ആഷിഖ് അബുവും; 'നമുക്ക് ഡൗൺ ടൗണിലേക്ക് പോകാ'മെന്ന് സംവിധായകൻ ഫേസ്‌ബുക്കിൽ

കോഴിക്കോട്: ബിജെപി-യുവമോർച്ച പ്രവർത്തകരുടെ സദാചാര പൊലീസ് ആക്രമണത്തിനെതിരെ സംവിധായകൻ ആഷിഖ് അബുവും. ജയ് ഹിന്ദ് ടിവി വാർത്തയെത്തുടർന്ന് യുവമോർച്ചക്കാർ തല്ലിത്തകർത്ത കോഴിക്കോട്ടെ ഡൗൺ ടൗൺ ഹോട്ടലിലേക്ക് പോകാൻ ആഷിഖ് അബു ആഹ്വാനം ചെയ്തു. ഫേസ്‌ബുക്കിലാണ് ആഷിഖിന്റെ ആഹ്വാനം.

ജയ് ഹിന്ദ് ടിവി വാർത്ത നൽകിയതിനെ തുടർന്ന് അനാശാസ്യത്തിന് ഹോട്ടലിൽ അവസരമൊരുക്കുന്നു എന്നാരോപിച്ച് 24നാണ് ബിജെപി-യുവമോർച്ച പ്രവർത്തകർ കോഴിക്കോട്ടെ ഡൗൺ ടൗൺ ഹോട്ടൽ തല്ലിത്തകർത്തത്. ഇതെ തുടർന്ന് സദാചാര ഗുണ്ടായിസത്തിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയർന്നത്.

നവമാദ്ധ്യമങ്ങളിലും സദാചാര പൊലീസിന്റെ വിളയാട്ടത്തിനെതിരെ പ്രതിഷേധമുയർന്നു. ഇതിന്റെ തുടർച്ചയായാണ് യുവമോർച്ചയുടെ സദാചാര പൊലീസിങ്ങിനോടുള്ള പ്രതിഷേധവുമായി ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംവിധായകനും നടനുമായ ജോയ് മാത്യുവും പിന്തുണ അറിയിച്ച് ഹോട്ടൽ സന്ദർശിച്ചു.

അടിച്ചു തകർത്ത ദിവസം വൈകുന്നേരം തന്നെ നാട്ടുകാരുടെ സഹായത്തോടെ ഹോട്ടൽ പുതുക്കിപ്പണിയുകയും പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഫേസ്‌ബുക്കിൽ സദാചാര പൊലീസ് വിളയാട്ടത്തിൽ പ്രതിഷേധം വ്യാപകമായതോടെ ഹോട്ടലിന്റെ പേരിലുള്ള പ്രൊഫൈൽ ചിത്രങ്ങളും കവർ ചിത്രങ്ങളും ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി.

പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഡൗൺ ടൗൺ റെസ്റ്റോറന്റ് അധികൃതർ ഫേസ്‌ബുക്കിൽ പ്രതികരിച്ചിരുന്നു. യുവമോർച്ചയുടേത് ആസൂത്രിതമായ ആക്രമണമായിരുന്നെന്നും ആക്രമണത്തിനു ശേഷം നുണ പ്രചാരണങ്ങൾ നടത്തുകയാണെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP