Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോഹൻലാൽ പ്രതിഭയുള്ള നടനാണ്; അദ്ദേഹം ഏതെങ്കിലും കഥാപാത്രം വേണ്ടെന്നു വെക്കുകയും എനിക്ക് അവസരം തരുകയും ചെയ്താൽ ഞാൻ ആ കഥാപാത്രം ചെയ്യും; ഭീമന്റെ വേഷം ചെയ്യാമോ എന്ന ചോദ്യത്തിന് ബാഹുബലി നായകന്റെ പ്രതികരണം ഇങ്ങനെ

മോഹൻലാൽ പ്രതിഭയുള്ള നടനാണ്; അദ്ദേഹം ഏതെങ്കിലും കഥാപാത്രം വേണ്ടെന്നു വെക്കുകയും എനിക്ക് അവസരം തരുകയും ചെയ്താൽ ഞാൻ ആ കഥാപാത്രം ചെയ്യും; ഭീമന്റെ വേഷം ചെയ്യാമോ എന്ന ചോദ്യത്തിന് ബാഹുബലി നായകന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി: എം ടി വാസുദേവൻ നായരുടെ നോവൽ രണ്ടാമൂഴത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രം മഹാഭാരത്തിലെ ഭീമന്റെ വേഷം മോഹൻലാൽ വേണ്ടെന്നു വെക്കുകയാണെങ്കിൽ ചെയ്യാൻ തയ്യാറാണെന്ന് തെലുങ്ക് നടൻ പ്രഭാസ്. കൊച്ചിയിൽ ബാഹുബലിയുടെ പ്രചാരണാർത്ഥം നടന്ന ചടങ്ങിലാണ് പ്രഭാസ് ഇക്കാര്യം വ്യക്തമാക്കിയത്.

''മോഹൻലാൽ പ്രതിഭയുള്ള നടനാണ്. അദ്ദേഹം ഏതെങ്കിലും കഥാപാത്രം വേണ്ടെന്നു വെക്കുകയും എനിക്ക് അവസരം തരുകയും ചെയ്താൽ ഞാൻ ആ കഥാപാത്രം ചെയ്യും''. ഭീമന്റെ വേഷം ചെയ്യാൻ ഇന്ത്യയിൽ ഏറ്റവും അനുയോജ്യനായ നടൻ പ്രഭാസാണെന്ന് ബോളിവുഡ് നടനും നിരൂപകനുമായ കെ.ആർ.കെ പറഞ്ഞിരുന്നു. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനാണ് പ്രഭാസ് ഇത്തരത്തിൽ മറുപടി നൽകിയത്.

രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി-2വിന്റെ പ്രചാരണാർത്ഥമാണ് ചിത്രത്തിലെ താരങ്ങൾ കൊച്ചിയിലെത്തിയത്. പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുപതി എന്നിവരാണ് കൊച്ചിയിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാനെത്തിയത്. വ്യത്യസ്തമായ വസ്ത്രം ധരിച്ചായിരുന്നു അനുഷ്‌ക ചടങ്ങിനെത്തിയത്.

അനുഷ്‌ക ധരിച്ച ലോങ്ടോപ്പിൽ ബാഹുബലി എന്നെഴുതി പിടിപ്പിച്ചിരുന്നു. ഒരു വശത്ത് മാത്രം കൈയുള്ള ഗൗൺ അണിഞ്ഞാണ് തമന്ന ചടങ്ങിനെത്തിയത്. കൊച്ചി മരടിലെ ക്രൗൺ പ്ലാസ ഹോട്ടലിലായിരുന്നു ചടങ്ങ്. ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP