Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടുകാർക്കും ബന്ധുക്കൾക്കും പോലും അറിയേണ്ടത് ഒരൊറ്റകാര്യം മാത്രം, കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു; ബാഹുബലിയെന്ന കഥാപാത്രം എനിക്കൊപ്പം നടന്നത് നാലുവർഷം; പല ദിവസങ്ങളിലും ഉറങ്ങിയത് ഷൂട്ടിങ് സെറ്റിലെന്നും പ്രഭാസ്

കൂട്ടുകാർക്കും ബന്ധുക്കൾക്കും പോലും അറിയേണ്ടത് ഒരൊറ്റകാര്യം മാത്രം, കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു; ബാഹുബലിയെന്ന കഥാപാത്രം എനിക്കൊപ്പം നടന്നത് നാലുവർഷം; പല ദിവസങ്ങളിലും ഉറങ്ങിയത് ഷൂട്ടിങ് സെറ്റിലെന്നും പ്രഭാസ്

ഫാൻസ് അസോസിയേഷനുകളെയും ഭാഷാഭേദങ്ങളെയും തകർത്തെറിഞ്ഞ് വെള്ളിത്തിരയിലെ വീരനായകനായെത്തി പ്രേക്ഷകരെ ഞെട്ടിച്ച പ്രതിഭാസമാണ് ബാഹുബലിയായി വേഷപ്പകർച്ച നടത്തിയ പ്രഭാസ്. പത്തിൽത്താഴെ ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു നടന്നും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പ്രസ്തിയുടെ പരകോടിയിലും അഹങ്കാരോന്മാദം പ്രഭാസിനെ ബാധിച്ചിട്ടേയില്ല.

എല്ലാവരെയും കൊതിപ്പിക്കുന്ന ബാഹുബലി പോലൊരു കഥാപാത്രമായി വേഷപ്പകർച്ച നടത്താൻ കഴിഞ്ഞത് ഒരു ഭാഗ്യമാണെന്നാണ് പ്രഭാസ് പറയുന്നത്. തെലുങ്ക് ചിത്രമായി തുടങ്ങിയ ബാഹുബലി ഒരു ഇന്ത്യൻ സിനിമയായി വളരുകയായിരുന്നു. ഒരു നടന് ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സൗഭാഗ്യമാണത്. താൻ അത് നന്നായി ആസ്വദിച്ചെന്നും പ്രഭാസ് പറയുന്നു.

''നാലുവർഷമാണ് ആ കഥാപാത്രം എനിക്കൊപ്പം നടന്നത്. അതായിരുന്നു എന്റെ ഹോംവർക്ക്. ഷൂട്ടിങ്ങിനിടയിൽ പുറത്തിറങ്ങുമ്പോൾ കൂട്ടുകാരും ബന്ധുക്കളും വളഞ്ഞിട്ട് ചോദിക്കും എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന്. ഞാൻ അവിടെ നിന്ന് രക്ഷപ്പെടും. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാനഘട്ടത്തിൽ എത്തിയപ്പോൾ സങ്കടം തോന്നി. ആ കഥാപാത്രത്തെ വിട്ടു പിരിയുന്നതിന്റെ വേദന. ഇനിയെന്തു ചെയ്യും എന്നൊക്കെ തോന്നിപ്പോയി. ആ കഥാപാത്രം അത്രയും ആഴത്തിൽ എന്നിലേക്ക് ഇറങ്ങിപ്പോയിട്ടുണ്ടായിരുന്നു.''

ബാഹുബലി ഒന്നാം ഭാഗത്തിന്റെ സമയത്തായിരുന്നു രസം. ചിത്രത്തിന്റെ ആഴവും പരപ്പും സാധ്യതയും അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല. അന്ന് എന്നെക്കാൾ ടെൻഷൻ രാജമൗലിക്കായിരുന്നു. ചിത്രം റിലീസ് ചെയ്തപ്പോഴാണ് അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിയത്. കഥാപാത്രത്തിന്റെ ഇംപാക്ട് അത്രയും വലുതായിരുന്നു. ബാഹുബലി രണ്ടാഭാഗം വരുമ്പോഴാണ് റിലീസ് ടെൻഷൻ എന്താണെന്ന് ഞാൻ തിരിച്ചറിയുന്നത്.

ബാഹുബലി ഒന്നാംഭാഗം പ്രേക്ഷകർ ഒന്നായി ഏറ്റെടുത്തപ്പോൾ രണ്ടാംഭാഗം അതിനപ്പുറത്തെത്തിക്കണം എന്ന വാശി എല്ലാവർക്കും ഉണ്ടായിരുന്നു. ആ വാശി പിന്നീട് വലിയ ടെൻഷനും ബാധ്യതയുമായി മാറി. നിർമ്മാതാവ് എല്ലാതരത്തിലും സപ്പോർട്ട് തന്നു. പിന്നീട് രാജമൗലിയുടെ സ്വപ്നങ്ങൾക്കൊപ്പമാണ് ഞങ്ങൾ ഓടിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി ഞാൻ എന്നെ സമർപ്പിക്കുകയായിരുന്നു. കഥാപാത്രത്തിനുവേണ്ടി മുടിനീട്ടി വളർത്തി.ശരീരം നിലനിർത്താൻ ഇഷ്ടങ്ങൾ പലതും ഉപേക്ഷിച്ചു.പകൽ ഷൂട്ടിങ് കഴിഞ്ഞാൽ രാത്രിയിൽ ഫൈറ്റ്, ഡാൻസ് പ്രാക്ടീസുകൾ, കഠിനാദ്ധ്വാനമായിരുന്നു.അതിനിടയിലെ ചെറിയ പരിക്കുകൾ. പല ദിവസങ്ങളിലും സെറ്റിൽ കിടന്നാണ് ഉറങ്ങിയത്. അപ്പാഴെല്ലാം ,എല്ലാം നല്ലതിനു വേണ്ടിയാണെന്ന് പുഞ്ചിരിയോടെ രാജമൗലി പറയും അതായിരുന്നു വലിയ പ്രോത്സാഹനം.

ബാഹുബലിക്ക് ശേഷം ബോളിവുഡിൽ ധാരാളം അവസരം വന്നിരുന്നു. തെലുങ്കിൽ നേരത്തെ ഉണ്ടായിരുന്ന മറ്റ് കമ്മിറ്റ്‌മെന്റെുകൾ കാരണം അതിലേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. പിന്നീട് ബാഹുബലി2 വിന്റെ തിരക്കിലേക്ക് കടന്നു. ഞാൻ ആ ചിത്രത്തിനൊപ്പം വളർന്ന നടനല്ലേ....കാത്തിരിപ്പിൽ നേട്ടം കൊയ്യാൻ കഴിയുമെന്നാണ് എന്റെ ജീവിതം പഠിപ്പിച്ചത്...നല്ലത് സംഭവിക്കും ഇനിയും കാത്തിരിക്കാം...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP