Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹോളിവുഡിൽ ചുവടുറപ്പിക്കാൻ ബാബു ആന്റണി; വാറൻ ഫോസ്റ്ററിന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ നടൻ

ഹോളിവുഡിൽ ചുവടുറപ്പിക്കാൻ ബാബു ആന്റണി; വാറൻ ഫോസ്റ്ററിന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ നടൻ

മോളിവുഡ് ആക്ഷൻ ഹീറോ ബാബു ആന്റണി ഹോളിവുഡിൽ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. വാറൺ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ് ബ്ലെയ്ഡ്‌സ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി വേഷമിടുന്നത്. കെനിയ ഹണ്ടർ, ഡാർവിൻ മെന്റേരിയോ, റാണ്ടി ടെയ്‌ലർ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാനവേഷങ്ങളിലെത്തുന്നു. ഒരു തെന്നിന്ത്യൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ഭരതൻ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു മലയാള ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ബാബു ആന്റണിക്ക് പിന്നീട് നിരവധി ചിത്രങ്ങളിൽ നായകകഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുകയായിരുന്നു.

മലയാളത്തിൽ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ ബാബു ആന്റണി രണ്ടായിരത്തിന്റെ തുടക്കത്തോടെ സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ ഇടുക്കി ഗോൾഡ്, വാരണം ആയിരം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം വീണ്ടും സിനിമയിൽ സജീവമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP