Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മദ്യപന്മാർക്ക് പിന്തുണയുമായി നടൻ ബാബുരാജ് രംഗത്ത്; നടന്റെ പ്രതിഷേധം ഷാപ്പിൽ ഇരുന്ന്‌കൊണ്ട്

മദ്യപന്മാർക്ക് പിന്തുണയുമായി നടൻ ബാബുരാജ് രംഗത്ത്; നടന്റെ പ്രതിഷേധം ഷാപ്പിൽ ഇരുന്ന്‌കൊണ്ട്

ങ്ങും മദ്യ നിരോധനം ചർച്ചാവിഷയമായ ഈ സമയത്ത് മദ്യപന്മാർ പോലും മദ്യത്തെ അനുകൂലിച്ച് സംസാരിക്കാൻ തയ്യാറാകാതെ മാറി നില്ക്കുമ്പോൾ സിനിമാ രംഗത്ത് നിന്നും ഒരാൾ മദ്യപന്മാർക്ക് പിന്തുണയുമായി രംഗത്തെത്തി. അത് മറ്റാരുമല്ല നടനും നിർമ്മാതാവും സംവിധായകനും ആയ ബാബുരാജാണ് ഷാപ്പിൽ ഇരുന്ന് തന്നെ മദ്യപന്മാർക്ക് പിന്തുണ പ്രഖ്യാപിച്ചത്.

സർക്കാർ മദ്യ നിരോധനം എന്ന തീരുമാനം എടുത്തപ്പോൾ പല കുടിയന്മാരും അതിനെ പിന്തുണച്ചത് ബാബു രാജിന് അത്ര പിടിച്ചിട്ടില്ല. തങ്ങൾ കള്ള് കുടിക്കും എന്ന് പറയാനുള്ള മടികാരണമാണ് അവർ സർക്കാർ തീരുമാനത്തെ പിന്തുണക്കുന്നതെന്നാണ് ബാബുരാജിന്റെ പക്ഷം.

ഒരു കള്ള് ഷാപ്പിൽ ഇരുന്നുകൊണ്ട് ആണ് ചാനലിനോട് ബാബുരാജ് മദ്യപർക്കായി സംസാരിച്ചത്. ഒന്നുകിൽ ഫൈവ് സ്റ്റാർ ബാറുകളിൽ പോയി മദ്യപിക്കാൻ കാശുള്ളവർ, അല്ലെങ്കിൽ ഷുഗറോ പ്രഷറോ വന്ന് മദ്യപിക്കാൻ പറ്റാത്ത അവസ്ഥയിലെത്തിയവർ... മദ്യം നിരോധിക്കാനുള്ള തീരുമാനമെടുത്തവരെ കുറിച്ച് ബാബുരാജ് പറയുന്നത് ഇങ്ങനെയാണ്.


ആങ്ങള ചത്താലും വേണ്ടില്ല, നത്തൂന്റെ കരച്ചിൽ കേട്ടാൽ മതി എന്നതാണ് ബാറുകൾ അടച്ചതിലെ രാഷ്ട്രീയം എന്നാണ് ബാബുരാജ് പറയുന്നത്. 418 എണ്ണം തുറക്കാൻ പറ്റിയില്ലെങ്കിൽ തുറന്ന 312 ഉം പൂട്ടുക എന്നത് ശരിയല്ലെന്നാണ് ബാബുരാജ് തുറന്ന് പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP