Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എനിക്ക് കൂടുതൽ ഇഷ്ടം ശിവകാമി ദേവിയെ; ദേവസേനയും ശിവകാമി ദേവിയും തമ്മിലുള്ള രംഗങ്ങൾ രണ്ടാം ഭാഗത്തിന്റെ പ്രത്യക ആകർഷണം; ബാഹുബലി എന്ന സിനിമ അവസാനിക്കുന്നെങ്കിലും ബാഹുബലിയുടെ ലോകം അവസാനിക്കുന്നില്ല; ബ്രഹ്മാണ്ട ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ സാധ്യത പറഞ്ഞ് രാജമൗലി

എനിക്ക് കൂടുതൽ ഇഷ്ടം ശിവകാമി ദേവിയെ; ദേവസേനയും ശിവകാമി ദേവിയും തമ്മിലുള്ള രംഗങ്ങൾ രണ്ടാം ഭാഗത്തിന്റെ പ്രത്യക ആകർഷണം; ബാഹുബലി എന്ന സിനിമ അവസാനിക്കുന്നെങ്കിലും ബാഹുബലിയുടെ ലോകം അവസാനിക്കുന്നില്ല; ബ്രഹ്മാണ്ട ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ സാധ്യത പറഞ്ഞ് രാജമൗലി

ദുബായ്: ബാഹുബലിയിൽ തനിക്കേറെ പ്രിയപ്പെട്ട കഥാപാത്രം രമ്യാ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി ദേവിയാണെന്ന് സംവിധായകൻ രാജമൗലി പറഞ്ഞു. ദേവസേനയും ശിവകാമി ദേവിയും തമ്മിലുള്ള രംഗങ്ങൾ രണ്ടാം ഭാഗത്തിന്റെ പ്രത്യക ആകർഷണമാകുമെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.

ബാഹുബലിയുടെ തുടർച്ചയ്്ക്ക് സൂചനയും സംവിധായകൻ നൽകുന്നു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വാർത്ഥതയില്ലാത്ത സംവിധായകൻ എന്നാണ് എസ്എസ് രാജമൗലിയെ ഒരു മാധ്യമ പ്രവർത്തകൻ വിശേഷിപ്പിച്ചത്. കാരണം മറ്റ് സംവിധായകർ തങ്ങളുടെ ഒരു ചിത്രം ഹിറ്റായാൽ അതിന്റെ രണ്ടും മൂന്നും നാലും വിജയത്തിനനുസരിച്ച് ഇറക്കാൻ ശ്രമിക്കുന്നവരാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ബാഹുബലി രണ്ടാം ഭാഗത്തോടെ അവസാനിപ്പിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

മാധ്യമ പ്രവർത്തകന്റെ വാക്കുകളെ തിരുത്തിയ രാജമൗലി തനിക്ക് സ്വാർത്ഥതയുണ്ടെന്ന് വ്യക്തമാക്കി. തന്റെ സിനിമ നന്നായി ചെയ്യണമെന്നും അത് നന്നായി ഓടണമെന്നും മികച്ച കളക്ഷൻ നേടണമെന്ന ആഗ്രഹവും സ്വാർത്ഥതയും തനിക്കുണ്ടെന്നായിരുന്നു രാജമൗലിയുടെ മറുപടി. ബാഹുബലി എന്ന സിനിമ അവസാനിക്കുന്നെങ്കിലും ബാഹുബലിയുടെ ലോകം അവസാനിക്കുന്നില്ലെന്ന് രാജമൗലി വ്യക്തമാക്കി. ബാഹുബലിയും മഹിഷ്മതിയും സീരിയേലായും ബുക്കായും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മഹിഷ്മതിയുടെ പശ്ചാത്തലത്തിൽ ബാഹുബലിയിലെ കഥാപാത്രങ്ങൾ അണിനിരക്കുന്ന നോവൽ ഇറങ്ങുകകയാണ്. ഘട്ടം ഘട്ടമായി ഇറങ്ങുന്ന നോവൽ സിനിമയിൽ നിന്ന് വ്യത്യസ്തമായി ഓരോ കഥാപാത്രങ്ങളേയും കൂടുതൽ അടുത്തറിയാനുള്ള അവസരമാകും. ബാഹുബലി ടെലിവിഷൻ സീരിയലായി പുറത്തിറങ്ങുമെന്ന് രാജമൗലി വ്യക്തമാക്കി. സിനിമയ്ക്കായി ഒരുക്കിയ പശ്ചാത്തലവും ഉപകരങ്ങളും ആയുധങ്ങളും സീരിയലിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP