Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാഹുബലിയുടെ മസിലുകൾ ചുമ്മാ ഉണ്ടായതല്ല; അടും കോഴിയും മുട്ടയും അടങ്ങുന്ന ഭക്ഷണം ദിവസം എട്ടുനേരം; വ്യായാമം അർധരാത്രിവരെ; പ്രഭാസിന്റെ കഠിനാധ്വാനം വെളിപ്പെടുത്തി ഫിസിക്കൽ ട്രെയ്‌നർ ലക്ഷ്മൺ റെഡ്ഡി

ബാഹുബലിയുടെ മസിലുകൾ ചുമ്മാ ഉണ്ടായതല്ല; അടും കോഴിയും മുട്ടയും അടങ്ങുന്ന ഭക്ഷണം ദിവസം എട്ടുനേരം; വ്യായാമം അർധരാത്രിവരെ; പ്രഭാസിന്റെ കഠിനാധ്വാനം വെളിപ്പെടുത്തി ഫിസിക്കൽ ട്രെയ്‌നർ ലക്ഷ്മൺ റെഡ്ഡി

ഹൈദരാബാദ്: ലോസിനിമയ്ക്ക് ഇന്ത്യ നല്കിയ അദ്ഭുതമായിരുന്നു എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. അണിയറയിൽ അവസാന ഘട്ടത്തിലേക്കു കടക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ബാഹുബലിയുടെ ഒന്നാം ഭാഗത്തിൽ കൂറ്റൻ ശിവലിംഗവും തോളിൽ വഹിച്ചു കൊണ്ടുള്ള മഹേന്ദ്ര ബാഹുബലിയുടെ ആ വരവ് ചിത്രം കണ്ട ആരും മറക്കില്ല. നടൻ പ്രഭാസിന്റെ ശരീര ഭംഗി അത്രയ്ക്ക് ആകർഷണീയമായിരുന്നു.

ബാഹുബലിയുടെ മസിലുകൾക്കായി വൻ വർക്കൗട്ടാണ് പ്രഭാസിനു നടത്തേണ്ടിവന്നത്. ശരീരഭാരം ഏകദേശം 100 കിലോയിലേക്ക് പ്രഭാസ് വർദ്ധിപ്പിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ ട്രെയ്‌നർ ലക്ഷ്മൺ റെഡ്ഡി വെളിപ്പെടുത്തി. ഇന്ത്യക്കാരനും 2010 ലെ മിസ്റ്റർ വേൾഡും ആയിരുന്ന ലക്ഷ്മൺ റെഡ്ഡിയാണ് പ്രഭാസിന്റെ ട്രെയ്‌നർ. ബാഹുബലി ദി കൺക്ലൂഷൻ എന്ന പേരിൽ ഇറങ്ങുന്ന ചിത്രത്തിനു വേണ്ടിയുള്ള പ്രഭാസിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് വിവരിക്കുകയാണ് ലക്ഷ്മൺ റെഡ്ഡി. കഠിനമായ വ്യായാമമുറകളും ചിട്ടയായ ഭക്ഷണരീതികളുമായിരുന്നു പ്രഭാസ് പാലിച്ചിരുന്നതെന്ന് റെഡ്ഡി പറയുന്നു. ബാഹുബലി ഒന്നാം ഭാഗം മുതൽ പ്രഭാസിന്റെ ഭക്ഷണക്രമത്തെ കുറിച്ച് റെഡ്ഡിയുടെ വാക്കുകൾ ഇങ്ങനെ:

ബാഹുബലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എട്ട് നേരം അദ്ദേഹം ആഹാരം കഴിച്ചിരുന്നു. കാർബോഹൈഡ്രേറ്റ് കൂടുതലായി ഉൾപ്പെടുത്തിയിരുന്ന ഭക്ഷണത്തിൽ ആട്ടിറച്ചിയും വെണ്ണയും കൂടാതെ മുട്ടയുടെ വെള്ള, ചിക്കൻ, പരിപ്പ്, ബദാം, മീൻ, പച്ചക്കറികൾ എന്നിവയും ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ, കൃത്യമായി വ്യായാമം ചെയ്തിരുന്നു. പ്രഭാസിന് ബിരിയാണി വളരെ ഇഷ്ടമായിരുന്നു. അത് അറിയാവുന്നതുകൊണ്ടുതന്നെ അതിനുള്ള അനുവാദം നൽകിയിരുന്നു. ചിലപ്പോഴോക്കെ ജങ്ക് ഫുഡ് കഴിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞാൻ വളരെ കർശന നിയന്ത്രണം പുലർത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഈ കൊതി മനസിലാക്കി പലപ്പോഴും അതിന് അനുവദിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആഹാര ക്രമവും വർക്ക് ഔട്ടും ഞാൻ തുടർച്ചയായി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നത് വരെ ഒരു ദിവസം പോലും അദ്ദേഹം വർക്ക്ഔട്ട് മുടക്കിയിട്ടില്ല. ചില ദിവസങ്ങളിൽ അർദ്ധരാത്രി വരെ വ്യായാമം ചെയ്തിരുന്നു.

ഞാൻ പലർക്കും ഇതിന് മുമ്പും ട്രെയ്നിങ് കൊടുത്തിട്ടുണ്ട്. എന്നാൽ പ്രഭാസിനെ പോലെ കഠിനാധ്വാനം ചെയ്യുന്ന ആരെയും കണ്ടിട്ടില്ല!' റെഡ്ഡി കൂട്ടിച്ചേർക്കുന്നു. അത് ബാഹുബലി കാണുന്നവരും സമ്മതിക്കും. അത്ര മികവോടെയാണ് പ്രഭാസ് തന്റെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത്.

തെലുങ്ക്, തമിഴ് പതിപ്പുകളും ഹിന്ദി മൊഴിമാറ്റ പതിപ്പുമായി കഴിഞ്ഞ വർഷം ജൂലൈയിലാണ് ബാഹുബലി ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിലെത്തിയത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായി മാറിയ ചിത്രം ആഗോള ബോക്‌സ്ഓഫീസിൽ നിന്ന് 650 കോടിയാണ് നേടിയത്. വിജയചിത്രത്തിന്റെ രണ്ടാംഭാഗം വരുന്ന ഏപ്രിൽ 28നു തീയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP