Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാഹുബലിക്ക് എത്തിയത് ആറായിരത്തോളം വിവാഹ ആലോചനകൾ; പത്ത് കോടിയുടെ പരസ്യ ഓഫറും നടനെ തേടിയെത്തി; എല്ലാത്തിനും നോ പറഞ്ഞ് പ്രഭാസും; അമേരിക്കയിൽ കൂട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കുന്ന സൂപ്പർതാരത്തിനായി വധുവിനെ തേടി കുടുംബവും

ബാഹുബലിക്ക് എത്തിയത് ആറായിരത്തോളം വിവാഹ ആലോചനകൾ; പത്ത് കോടിയുടെ പരസ്യ ഓഫറും നടനെ തേടിയെത്തി; എല്ലാത്തിനും നോ പറഞ്ഞ് പ്രഭാസും; അമേരിക്കയിൽ കൂട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കുന്ന സൂപ്പർതാരത്തിനായി വധുവിനെ തേടി കുടുംബവും

ഹൈദരാബാദ്: ബാഹുബലി ദ് ബിഗിനിങിൽ അഭിനയം തുടങ്ങിയതു മുതൽ ഇതുവരെ പ്രഭാസിന് വന്നത് ആറായിരത്തോളം വിവാഹാലോചനകൾ. എല്ലാത്തിനും താരത്തിന്റെ മറുപടി നോ എന്നായിരുന്നു. തെലുങ്ക് മാധ്യമമാണ് ഈ കണക്ക് പുറത്ത് വിട്ടത്. എന്നാൽ പൂർണമായും ബാഹുബലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ വിവാഹത്തിൽ നിന്ന് പ്രഭാസ് ഒഴിഞ്ഞു മാറുകയായിരുന്നു.

തെന്നിന്ത്യയിലെ വളരെ നാണം കുണുങ്ങിയായ അഭിനേതാവ് എന്നാണ് പ്രഭാസിനെ കുറിച്ച് അറിയപ്പെടുന്നത്. അധികം ഗോസിപ്പുകളിലൊന്നും പിടികൊടുക്കാത്ത നടൻ കൂടിയാണ് പ്രഭാസ്. ബാഹുബലി 2 ചരിത്രം സൃഷ്ടിക്കുമ്പോൾ പ്രഭാസ് കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കുകയാണ്. അമേരിക്കയിലാണ് പ്രഭാസ് ഇപ്പോൾ. മെയ് മാസം മുഴുവൻ അമേരിക്കയിൽ ചിലവഴിച്ച ശേഷം ജൂൺ ആദ്യവാരം അദ്ദേഹം മടങ്ങിയെത്തും. അതിന് ശേഷമാകും പുതിയ ചിത്രമായ സാഹോയുടെ ഷൂട്ടിങ് തുടങ്ങൂ. ഇതിനിടയിൽ വിവാഹം നടത്തിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം പ്രഭാസ് ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായിട്ടില്ല. ഇതുകൂടാതെ 10 കോടിയുടെ പരസ്യ ഓഫറും നടൻ സിനിമയ്ക്കായി വേണ്ടെന്നുവച്ചു. അങ്ങനെ വിവാഹവും കാശുമൊന്നും കൂടുതലായി വേണ്ടെന്ന് വച്ചായിരുന്നു ബാഹുബലിയായി പ്രഭാസ് മാറിയത്. എന്തായാലും ബാഹുബലി കഴിഞ്ഞതോടെ പ്രഭാസിനെ കയ്യോടെ വിവാഹം കഴിപ്പിക്കാനാണ് വീട്ടുകാരുടെ തീരുമാനം.

ബാഹുബലിക്കായുള്ള ഒരുക്കങ്ങൾ പ്രഭാസ് ചിത്രീകരണത്തിനും ആറു മാസം മുൻപേ തുടങ്ങിയിരുന്നു. 84 കിലോ ശരീരഭാരം ആറ് മാസം കൊണ്ട് സെഞ്ചുറി കടത്തി 102ൽ എത്തിച്ചു. 613 ചിത്രീകരണ ദിവസങ്ങൾ, പ്രോജക്ടിനായി മാറ്റിവച്ചത് അഞ്ച് വർഷം. അവസാനം പ്രഭാസ് ബാഹുബലിയുടെ കുപ്പായം ഊരി. ഈ വർഷം ജനുവരി ആറിനാണ് ബാഹുബലി: ദ കൺക്ലൂഷനിലെ തന്റെ അവസാനരംഗം പ്രഭാസ് അഭിനയിച്ചു തീർത്തത്.

ബാഹുബലി ചിത്രങ്ങൾക്കായി പ്രഭാസ് നൽകിയ ഡേറ്റ് ഏകദേശം 600 ദിവസമാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി പൂർണമായും ബാഹുബലിയായി മാറി. ബോഡിബിൽഡപ്പിനും മറ്റുമൊക്കെയായിരുന്നു അഞ്ച് വർഷം ആവശ്യം. ശിവദു എന്ന കഥാപാത്രത്തിനായി 82 കിലോയും ബാഹുബലി എന്ന കഥാപാത്രത്തിനായി 105 കിലോയും ശരീര ഭാരം കൂട്ടേണ്ടതുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP