Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലചന്ദ്ര മേനോൻ സിനിമാ രംഗത്ത് വീണ്ടും സജീവമാകുന്നു; 'ഞാൻ സംവിധാനം ചെയ്യും' പുതിയ ചിത്രം; നായിക പുതുമുഖമായ ദക്ഷിണ

ബാലചന്ദ്ര മേനോൻ സിനിമാ രംഗത്ത് വീണ്ടും സജീവമാകുന്നു; 'ഞാൻ സംവിധാനം ചെയ്യും' പുതിയ ചിത്രം; നായിക പുതുമുഖമായ ദക്ഷിണ

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ വീണ്ടും സിനിമാ രംഗത്ത് സജീവമാകുന്നു. ഞാൻ സംവിധാനം ചെയ്യും എന്ന സിനിമയിലൂടെയാണ് മേനോൻ എത്തുന്നത്. മലയാള സിനിമയ്ക്ക് നിരവധി പുതുമുഖ നായികമാരെ സമ്മാനിച്ച അദ്ദേഹം പുതിയ ചിത്രത്തിലും നായികയടക്കം ഒരുപിടി പുതുമുഖങ്ങളെയും പുതിയ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംവിധാന രംഗത്തേക്ക് ബാലചന്ദ്രമേനോൻ മടങ്ങിയെത്തുന്നത്. രാശിയുള്ള നിരവധി നായികമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ബാലചന്ദ്രമേനോൻ പതിവുപോലെ പുതുമുഖ നായികയുമായാണ് ഇത്തവണയും അരങ്ങിലെത്തുന്നത്. ഞാൻ സംവിധാനം ചെയ്യും എന്നു പേരിട്ടിരിക്കുന്ന സിനിമയിലെ നായിക ദക്ഷിണയെ വർണാഭമായ ചടങ്ങിലൂടെയാണ് സംവിധായകൻ പരിചയപ്പെടുത്തിയത്.

മധു, കവിയൂർ പൊന്നമ്മ, കലാഭവൻ ഷാജോൺ എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിൽ അഭിനയിക്കുന്നു. 1980 കളിലെ ഹിറ്റ് ജോഡികളായ ശങ്കർമേനക തുടങ്ങിയവർ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP