Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നവമാദ്ധ്യമങ്ങളിലെ സിനിമാ നിരൂപണം വഴിയേ പോകുന്നവനെല്ലാം ചുവരിൽ കയറി ചൊറിയുന്നതു പോലെ; നിയന്ത്രിച്ചില്ലെങ്കിൽ ചലച്ചിത്ര മേഖല തകരുമെന്നും ബാലചന്ദ്ര മേനോൻ

നവമാദ്ധ്യമങ്ങളിലെ സിനിമാ നിരൂപണം വഴിയേ പോകുന്നവനെല്ലാം ചുവരിൽ കയറി ചൊറിയുന്നതു പോലെ; നിയന്ത്രിച്ചില്ലെങ്കിൽ ചലച്ചിത്ര മേഖല തകരുമെന്നും ബാലചന്ദ്ര മേനോൻ

തിരുവനന്തപുരം: നവമാദ്ധ്യമങ്ങളിലെ സിനിമാ നിരൂപണം വഴിയേ പോകുന്നവനെല്ലാം ചുവരിൽ കയറി ചൊറിയുന്നതു പോലെയെന്നു നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഇതു നിയന്ത്രിച്ചില്ലെങ്കിൽ ചലച്ചിത്ര മേഖല തകരുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്കിലും ഓൺലൈൻ സൈറ്റുകളിലുമെല്ലാം സിനിമാ നിരൂപണം എഴുതുന്നവരെല്ലാം ഈ ഗണത്തിൽപ്പെടും. തന്റെ ചിത്രം പുറത്തിറങ്ങും മുമ്പു തന്നെ ഫേസ്‌ബുക്കിൽ നിരൂപണം എഴുതിയവരുണ്ടെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.

മിക്ക നിരൂപണങ്ങളും വായിക്കുമ്പോൾ തന്നെ അറിയാം, ഇവരൊന്നും സിനിമ കണ്ടിട്ടേയില്ലെന്ന്. അറിവുള്ള ആൾക്കാർ ഇതൊക്കെ ചെയ്താൽ മനസിലാക്കാം. എന്നാൽ, ഒരു സിനിമയ്ക്കു പിന്നിലെ അധ്വാനം കാണാതെ തെറ്റായ വിലയിരുത്തലുകൾ നടത്തുന്നവർ നാളെ മലയാളികളെ തലകുനിപ്പിക്കുന്ന അവസ്ഥയിൽ എത്തിക്കുമെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.

പുതുതായി താരങ്ങളെയും ഛായാഗ്രാഹകനെയും ഗായകനെയും ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ കൂടി ഭാവിയാണ് ഈ 'എഴുത്തുകാർ' നശിപ്പിക്കുന്നത്. ചിത്രത്തെ വിലയിരുത്താൻ ജനത്തിന് ഒരാഴ്ചയെങ്കിലും കൊടുക്കണം. അതിനു മുൻപു പ്രേക്ഷകരെ തീയറ്ററിൽ നിന്നു പിന്തിരിപ്പിക്കുന്ന തരത്തിൽ എഴുതരുത്. സിനിമയ്ക്ക് സ്റ്റാർ റേറ്റിങ് നൽകാൻ ഇവർ ആരാണെന്നും മേനോൻ ചോദിച്ചു.

സിനിമയെക്കുറിച്ച് ബോധ്യമില്ലാത്തവർ നിരൂപണം എഴുതുന്നത് നിർത്തണമെന്നു നടി മേനകയും പറഞ്ഞു. തമിഴ്‌നാട്ടിൽ ഒകെ കൺമണി എന്ന ചിത്രത്തിനെതിരെയും ഇത്തരം നീക്കങ്ങൾ നടന്നു. സുഹാസിനി ഇതിനെതിരെ ശക്തമായി രംഗത്തു വന്നപ്പോൾ ദുഷ്പ്രചാരണം അവർക്കെതിരെയായെന്നും മേനക പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP