Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുൽഖറിനെ നായകനാക്കി മലയാളത്തിൽ സിനിമയൊരുക്കാൻ ബിജോയ് നമ്പ്യാർ എത്തുന്നു; മലയാളിയായ ബോളിവുഡ് സംവിധായകൻ എത്തുന്നത് മലയാളികൾക്ക് പരിചയമില്ലാത്ത അഖ്യാന ശൈലി ഒരുക്കാൻ

ദുൽഖറിനെ നായകനാക്കി മലയാളത്തിൽ സിനിമയൊരുക്കാൻ ബിജോയ് നമ്പ്യാർ എത്തുന്നു; മലയാളിയായ ബോളിവുഡ് സംവിധായകൻ എത്തുന്നത് മലയാളികൾക്ക് പരിചയമില്ലാത്ത അഖ്യാന ശൈലി ഒരുക്കാൻ

വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ടും മേക്കിംഗുകൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ബിജോയ് നമ്പ്യാർ. ബോളിവുഡിൽ സ്വന്തമായ സ്ഥാനം നേടിയെടുത്തിട്ടുള്ള ബിജോയ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. അതും ദുൽഖറിനെ നായകനാക്കി സിനിമയൊരുക്കാനാണ് ബിജോയ് എത്തുന്നത്.

ഡേവിഡ്, ശൈത്താൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകൻ ആണ് ബിജോയ് നമ്പ്യാർ. തമിഴ് സൂപ്പർ സംവിധായകൻ മണിരത്നത്തിന്റെ സഹായി ആയാണ് ബിജോയ് നമ്പ്യാർ ചലച്ചിത്ര ലോകത്തേക്ക് വരുന്നത്.മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി റിഫൽക്ഷൻസ് എന്ന പേരിൽ നിശബ്ദഹൃസ്വ ചിത്രമിറക്കിയാണ് അരങ്ങേറ്റം കുറിച്ചത്.

സ്വന്തം നിർമ്മാണ കമ്പനിയായ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേർന്നാണ് നിർമ്മാണം. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങും.മലയാളത്തിൽ ഇതുവരെ ആരും പരീക്ഷിക്കാത്ത ഒന്നിനാണ് തന്റെ ശ്രമമെന്ന് ബിജോയ് പറയുന്നു.

അനുരാഗ് കാശ്യപ് നിർമ്മിച്ച്, രാജീവ് ഖണ്ഡേവാൾ നായകനായി, 2011ൽ പുറത്തുവന്ന 'ശെയ്ത്താൻ' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ബിജോയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഹിന്ദിയിലും ഒപ്പം തമിഴിലുമായി 'ഡേവിഡ്' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. വിക്രമായിരുന്നു ഇതിൽ നായകൻ. അമിതാഭ് ബച്ചനും ഫർഹാൻ അക്തറും പ്രധാന കഥാപാത്രങ്ങളായി ഈ വർഷമെത്തിയ 'വസീറാ'ണ് അദ്ദേഹത്തിന്റെ അവസാന സംവിധാന സംരംഭം.'വസീറി'ന് ശേഷം മണിരത്നത്തിന്റെ പുതിയ ചിത്രം 'കാട്രു വെളിയിടൈ'യുടെ ഡയറക്ഷൻ ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുകയായിരുന്നു ബിജോയ്.

അതേസമയം സത്യൻ അന്തിക്കാട് ചിത്രം 'ജോമോന്റെ സുവിശേഷങ്ങളു'ടെ ചിത്രീകരണ ത്തിലാണ് ദുൽഖർ ഇപ്പോൾ. താഴേക്കിടയിൽ നിന്ന് വളർന്നുവന്ന വിൻസെന്റ് എന്ന വ്യവസായിയുടെയും കുടുംബത്തിന്റെയും കഥയാണ് 'ജോമോന്റെ സുവിശേഷങ്ങൾ'. ടൈറ്റിൽ റോളിൽ ദുൽഖറെത്തുമ്പോൾ വിൻസെന്റായി മുകേഷും വിൻസെന്റിന്റെ മറ്റൊരു മകനായി വിനു മോഹനും എത്തുന്നു. 'ജോമോന്റെ' കൂട്ടുകാരി 'കാതറിൻ' എന്ന കഥാപാത്രമായി അനുപമ പരമേശ്വരനും എത്തുന്നു.
'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP