Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സണ്ണി വെയ്‌നൊപ്പം അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു; സണ്ണിയുടെ സിനിമയിൽനിന്ന് പിന്മാറിയെന്ന വാർത്ത തെറ്റ്; ഫേസ്‌ബുക്കിലൂടെ വിവാദങ്ങൾക്ക് ഭാമയുടെ മറുപടി

സണ്ണി വെയ്‌നൊപ്പം അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു; സണ്ണിയുടെ സിനിമയിൽനിന്ന് പിന്മാറിയെന്ന വാർത്ത തെറ്റ്; ഫേസ്‌ബുക്കിലൂടെ വിവാദങ്ങൾക്ക് ഭാമയുടെ മറുപടി

ലെനിൻ രാജേന്ദ്രൻ, സംവിധാനം ചെയ്യുന്ന 'ക്രാന്തി' എന്ന പുതിയ ചിത്രത്തിൽ സണ്ണി വെയിൻ നായകനാക്കുന്നുവെന്നും സണ്ണിക്ക് നായികയായി ഭാമ അഭിനയിക്കുന്നു എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് തൊട്ടടുത്ത ദിവസം തന്നെ ഭാമയ്ക്ക് പകരം മീര നന്ദനാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്ന റിപ്പോർട്ടുകൾ വന്നു.

യുവതാരം സണ്ണിവെയ്‌നൊപ്പം ഭാമയ്ക്ക് അഭിനയിക്കാൻ താത്പര്യമില്ലെന്നും അതിനാലാണ് താരം പിന്മാറിയതെന്നുമുള്ള വാദങ്ങളും വാർത്തകളിൽ നിറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു ഭാമയുടെ വിശദീരണം.

ഭാമയുടെ ഫേസ്‌ബുക്ക് കുറിപ്പ്:

പ്രിയപ്പെട്ടവരെ..
സണ്ണി വെയ്‌നൊപ്പം ഞാൻ അഭിനയിക്കില്ലെന്ന തരത്തിൽ ചിലർ കഴിഞ്ഞ ദിവസം മുതൽ പ്രചരിപ്പിക്കുന്ന വാർത്ത ഞാനും കേട്ടു. സത്യം അറിയാതെ നിങ്ങളിൽ ചിലരും എന്നെ തെറ്റിദ്ധരിച്ചു. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. മറ്റു ചില കാരണങ്ങൾ കൊണ്ടാണ് ആ ചിത്രം ഞാൻ ചെയ്യേണ്ടെന്നു തീരുമാനിച്ചത്; അല്ലാതെ സണ്ണി നായകനാകുന്നതു കൊണ്ടല്ല. എന്റെ നല്ല സുഹൃത്തും മികച്ചൊരു അഭിനേതാവുമാണ് സണ്ണി. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതുമാണ്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം എന്നെ സ്‌നേഹിക്കുന്ന നിങ്ങൾ തിരിച്ചറിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ പിന്തുണയാണ് ഇത്തരം സന്ദർഭങ്ങളിൽ എനിക്ക് ഏറ്റവും ആവശ്യം. അത് എന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..

ക്രാന്തിയുടെ സ്‌ക്രിപ്റ്റ് മുഴുവൻ വായിച്ച് ഇഷ്ടപ്പെട്ടിട്ടാണ് ഭാമ അഭിനയിക്കാമെന്ന് സമ്മതിച്ചത്. എന്നാൽ നായകൻ സണ്ണിവെയിൻ ആണെന്നറിഞ്ഞപ്പോൾ പിന്മാറുകയായിരുന്നത്രെ. കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും പോലുള്ള നടന്മാർക്കൊപ്പം അഭിനയിച്ച താനെങ്ങനെ സണ്ണി വെയിനിനെ പോലൊരു പുതുമുഖത്തിനൊപ്പം അഭിനയിക്കുമെന്ന് ഭാമ ചോദിച്ചതായും വാർത്തകൾ വന്നിരുന്നു. എന്നാൽ  സ്‌ക്രിപ്റ്റ് മുഴുവൻ വായിച്ചപ്പോൾ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഭാമ പിന്മാറിയതെന്നും റിപ്പോർട്ടുണ്ട്.

ഭാമ പിന്മാറിയതോടെ സണ്ണിക്ക് നായികയായി മീര നന്ദനെ സമീപിക്കുകയായിരുന്നു.  ആസിഫ് അലി, ദുൽഖർ സൽമാർ എന്നിവരുടെ സുഹൃത്ത് വേഷത്തിലാണ് സണ്ണി വെയിൻ അഭിനയിച്ചിട്ടുള്ളത്. ആദ്യമായാണ് സണ്ണി നായകന്റെ കുപ്പായം അണിയുന്നത്. ഡിസംബറിൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തൃശ്ശൂർ കേന്ദ്രീകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP