Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മല്ലികയുടെ സിനിമയിൽ നായിക ഭാവനയല്ല; നടിയെത്തുക അതിഥി താരമായി

മല്ലികയുടെ സിനിമയിൽ നായിക ഭാവനയല്ല; നടിയെത്തുക അതിഥി താരമായി

ദേശീയ പുരസ്‌കാര ജേതാവായ പ്രശസ്ത നായിക മല്ലിക സംവിധായിക വേഷമണിയുന്ന ചിത്രത്തിൽ നായിക ഭാവനെയെന്ന് മുമ്പ് റിപ്പോർട്ട് വന്നികുന്നു. എന്നാൽ  ആ വാർത്ത ശരിയല്ലെന്ന് ഭാവന തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നു.

മല്ലികയുടെ സിനിമയിലെ നായിക ഞാനല്ല. എന്നാൽ ആ സിനിമയിൽ ഞാൻ അതിഥി താരമായി അഭിനയിക്കുന്നുണ്ട്. രണ്ടു ദിവസത്തെ കോൾ ഷീറ്റ് മാത്രമാണ് ഞാൻ നൽകിയിരിക്കുന്നത് ഭാവന വ്യക്തമാക്കി.

കലൂർ ഡെന്നീസിന്റെ 'പഴനിയിലെ കനകം' എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇതൊരു സ്ത്രീപക്ഷ സിനിമയായിരിക്കും. യമുനാ ദേവി എന്ന സിനിമാ താരത്തിന്റെ വേഷമാണ് ഭാവന അവതരിപ്പിക്കുന്നത്. യമുനാദേവിയുടെ ഡ്യൂപ്പായ കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായികയായ മല്ലികയാണ്. പെണ്ണിനെ ഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷന്മാർ കാരണം കനകം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ആഘാതമാണ് ചിത്രത്തിന്റെ പ്രമേയം.

കലൂർ ഡെന്നീസാണ് തിരക്കഥ തയ്യാറാക്കുന്നത്. പിന്നണിഗായിക മഞ്ജരിയാണ് സംഗീതമൊരുക്കുന്നത്. ഇതാദ്യമായാണ് മഞ്ജരി സംഗീത സംവിധായികയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റിൽ ആരംഭിക്കും. ഒറ്റപ്പാലം, പഴനി, ചെന്നൈ എന്നിവിടങ്ങളാവും പ്രധാന ലൊക്കേഷനുകൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP