Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാവനയുടെ ഭർത്താവാകാൻ തമിഴ് നടൻ ശ്രീകാന്ത് മലയാളത്തിലേക്ക്; സ്വപ്‌നത്തേക്കാൾ സുന്ദരത്തിൽ അമ്മ വേഷമണിയാൻ നടി

ഭാവനയുടെ ഭർത്താവാകാൻ തമിഴ് നടൻ ശ്രീകാന്ത് മലയാളത്തിലേക്ക്; സ്വപ്‌നത്തേക്കാൾ സുന്ദരത്തിൽ അമ്മ വേഷമണിയാൻ നടി

ഭാവനയുടെ ഭർത്താവാകാൻ തമിഴ് നടൻ ശ്രീകാന്ത് മലയാളത്തിലേക്ക് എത്തുന്നു. രാധാകൃഷ്ണൻ മംഗലത്ത് സംവിധാനം ചെയ്യുന്ന സ്വപ്നത്തേക്കാൾ സുന്ദരം എന്ന ചിത്രത്തിലൂടെയാണ് ഭാവന ശ്രീകാന്തിന്റെ ഭാര്യയാകുന്നത്. ഒമ്പതു വയസുകാരന്റെ അമ്മയാണ് ചിത്രത്തിൽ ഭാവനയുടെ കഥാപാത്രം. ഫിലിപ്‌സ് ആൻഡ് ദി മങ്കിപെൻ എന്ന ചിത്രത്തിൽ അഭിനയിച്ച ഗൗതമാണ് ഭാവനയുടെ മകന്റെ വേഷത്തിലെത്തുന്നത്. കൃഷ്ണ പൂജപ്പുര തിരക്കഥ  രചിക്കുന്ന സിനിമ പൂർണമായും ഒരു എന്റർടെയ്‌നറായിരിക്കും.

കോടീശ്വരനായ ബിസിനസുകാരനായ രാഹുൽ എന്നാണ് ശ്രീകാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.  രാഹുലിന്റെ ഭാര്യയായ അനുവിന്റെ വേഷമാണ് ഭാവനയുടേത്. ഫിലിപ്‌സ് ആൻഡ് മങ്കിപെൻ എന്ന സിനിമയിൽ അഭിനയിച്ച ഒന്പതു വയസുള്ള ഗൗതം ഇവരുടെ മകന്റെ വേഷത്തിൽ എത്തും.

നായികയ്ക്ക് പ്രധാന്യമുള്ള വേഷമാണ് ഈ ചിത്രത്തിൽ. അനു എന്ന വീട്ടമ്മയുടെ റോളിലാണ് ഭാവനയെത്തുന്നത്. മൾട്ടിമില്യണറായ ഭർത്താവ് രാഹുലാണ് അനുവിന്റെ ലോകം. അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അവരുടെ ജീവിതത്തിനെ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

അർച്ചന കവി, വിജയരാഘവൻ, കൽപന എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. തെന്നിന്ത്യയിൽ നിന്നുള്ള ഒരു പ്രധാന താരത്തെയും
സിനിമയുമായി സഹകരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്.ഈ വേഷത്തിന് അനുയോജ്യനായത് ശ്രീകാന്ത് ആണെന്ന്  തോന്നിയാണ് അദ്ദേഹത്തെ സമീപച്ചതെന്ന് കൃഷ്ണ പൂജപ്പുര പറഞ്ഞു. കഥ കേട്ടയുടൻ അഭിനയിക്കാമെന്ന് ശ്രീകാന്ത് സമ്മതം മൂളുകയായിരുന്നെന്നും കൃഷ്ണ
കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP