Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടന്നതു ചെറിയ സംഭവം; നടനായതു കൊണ്ടു വലിയ വാർത്തയായി; വാക്കുതർക്കത്തിനൊടുവിൽ തല്ലായപ്പോൾ എനിക്കും കിട്ടി, ഞാനും തല്ലി: അടിപിടിക്കേസിൽ ഭീമൻ രഘുവിനു പറയാനുള്ളത്

നടന്നതു ചെറിയ സംഭവം; നടനായതു കൊണ്ടു വലിയ വാർത്തയായി; വാക്കുതർക്കത്തിനൊടുവിൽ തല്ലായപ്പോൾ എനിക്കും കിട്ടി, ഞാനും തല്ലി: അടിപിടിക്കേസിൽ ഭീമൻ രഘുവിനു പറയാനുള്ളത്

തിരുവനന്തപുരം: ഐസ്‌ക്രീം കടയുടെ മുന്നിൽ തല്ലുണ്ടായ കേസിൽ പ്രതികരണവുമായി നടൻ ഭീമൻ രഘു രംഗത്ത്. ചെറിയ സംഭവമാണു നടന്നതെന്നും താനൊരു നടനായതു കൊണ്ടാണ് ഇത്രയും വലിയ വാർത്തയായതെന്നും ഭീമൻ രഘു പറഞ്ഞു.

മദ്യലഹരിയിൽ കടയുടമയെ മർദ്ദിച്ചതിനാണ് ഭീമൻ രഘുവിനെതിരെ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തത്. താരത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. വട്ടിയൂർക്കാവ് പൈപ്പ് ലൈൻ റോഡിൽ ശ്രീലക്ഷ്മി സറ്റോഴ്‌സ് ഉടമ ശ്രീജേഷിന്റെ പരാതിയിലാണ് കേസ്. മർദ്ദനമേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. ഐസ്‌ക്രീം ആവശ്യപ്പെട്ടുള്ള തർക്കത്തിന് ഒടുവിലാണ് താരം കടക്കാരനെ മർദ്ദിച്ചതെന്നായിരുന്നു വാർത്തകൾ.

ചെറിയൊരു സംഭവമാണു സത്യത്തിൽ നടന്നത്. മുൻവൈരാഗ്യമോ മറ്റു പ്രശ്‌നങ്ങളോ ഒന്നും ഈ വിഷയത്തിലില്ല. അങ്ങനെ സംഭവിച്ചുപോയി. വലിയ വാർത്തയാകുമെന്നൊന്നും കരുതിയില്ല. ചെറിയ വാക്കുതർക്കം ഒടുവിൽ അടിപിടിയിൽ കലാശിക്കുകയായിരുന്നു. എന്തായാലും അടി നന്നായിട്ട് കിട്ടി. തലയിലും കാലിലുമൊക്കെ പരിക്ക് പറ്റി. ശാരീരിക അസ്വസ്ഥതയുണ്ടിപ്പോൾ. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. ഒരു കുഞ്ഞു വിഷയമാണ് ഇത്രയും വലുതായതെന്നും ഭീമൻ രഘു പറഞ്ഞു.

ഞാൻ മദ്യപിച്ചിരുന്നില്ല. ആദ്യം പ്രശ്‌നം തുടങ്ങിയതും ഞങ്ങളല്ല. എന്റെ സുഹൃത്തും കടയുടമയും തമ്മിൽ തുടങ്ങിയ തർക്കമാണ്. പിന്നെ സ്വാഭാവികമായും അതിൽ പങ്കാളിയായി. അസഭ്യം പറഞ്ഞ് തല്ലിയപ്പോൾ നമ്മളും തിരിച്ചതുപോലെ പ്രതികരിച്ചു. അതാണ് നടന്നത്. അവർ രണ്ടു മൂന്നു പേരുണ്ടായിരുന്നു. ഒട്ടും മോശക്കാരായിരുന്നില്ല. സിനിമാ നടനെ കയ്യിൽ കിട്ടിയപ്പോൾ അവരും വെറുതെ വിട്ടില്ല.

അതിനെകുറിച്ചൊന്നും ഇനി ഞാൻ പറയുന്നില്ല. സിനിമാ നടൻ ഉൾപ്പെട്ട വിഷയമാകുമ്പോൾ അതിന്റെ പ്രശസ്തിയും കൂടി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ലെന്നും രഘു പറഞ്ഞു. ഒരു പൊലീസുകാരനായ തനിക്ക് ഇതാണു ഗതിയെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും ഭീമൻ രഘു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP