Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഷ്ണുവിന്റെ 'ഇരട്ട' ബിബിൻ ജോർജും ക്യാമറയ്ക്കു മുന്നിലേക്ക്; റാഫിയുടെ 'റോൾ മോഡൽസി'ൽ വില്ലനാകുന്നതു 'കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ' സഹതിരക്കഥാകൃത്ത്

വിഷ്ണുവിന്റെ 'ഇരട്ട' ബിബിൻ ജോർജും ക്യാമറയ്ക്കു മുന്നിലേക്ക്; റാഫിയുടെ 'റോൾ മോഡൽസി'ൽ വില്ലനാകുന്നതു 'കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ' സഹതിരക്കഥാകൃത്ത്

തിരുവനന്തപുരം: രണ്ടു ചിത്രങ്ങളിലൂടെ മലയാളത്തിലെ സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തുക്കളുടെ പട്ടികയിലേക്കു ഉയർന്ന ജോഡിയിലെ രണ്ടാമനും അഭിനയരംഗത്തേക്ക്. അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജാണു ക്യാമറയ്ക്കു മുന്നിലേക്ക് എത്തുന്നത്.

ബിബിനൊപ്പം തൂലിക ചലിപ്പിച്ച വിഷ്ണു ഉണ്ണിക്കൃഷ്ണൻ നേരത്തെ തന്നെ അഭിനേതാവായിരുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷനിൽ നായകനായിരുന്നു വിഷ്ണു.

എന്നാൽ ബിബിൻ എത്തുന്നതു വില്ലനായാണ്. റാഫി സംവിധാനം ചെയ്യുന്ന റോൾ മോഡൽസിൽ വില്ലനായാണ് ബിബിൻ എത്തുന്നത്. ഫഹദ് ഫാസിലും നമിതാ പ്രമോദുമാണ് റോൾ മോഡൽസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP