Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി സെക്‌സ് ചെയ്തു; തനിക്ക് 27 വയസ്സു മാത്രം ; നഗ്‌ന ശരീരത്തിൽ ദേശീയ പതാക വരക്കുന്നത് ആഘോഷമാക്കിയ അർഷി ഖാൻ വീണ്ടും വിവാദക്കുരുക്കിൽ; അർഷി ഖാനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗഹന വസിസ്ത

ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി  സെക്‌സ് ചെയ്തു; തനിക്ക് 27 വയസ്സു മാത്രം ; നഗ്‌ന ശരീരത്തിൽ ദേശീയ പതാക വരക്കുന്നത് ആഘോഷമാക്കിയ അർഷി ഖാൻ വീണ്ടും വിവാദക്കുരുക്കിൽ; അർഷി ഖാനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗഹന വസിസ്ത

മുംബൈ: മലയാളി ഹൗസ് മലയാളികൾ ആരും മറക്കാനിടയില്ല വിവാദങ്ങൾ കത്തി നിന്ന ഷോയുടെ ഹിന്ദി പതിപ്പും ഇപ്പോൾ വിവാദങ്ങളോട് കൂടെയാണ്. ഇപ്പോഴത്തെ താരങ്ങൾ ഗഹന വസിസ്തയും അർഷി ഖാനുമാണ്. വിവാദ വാർത്തകൾ ഉണ്ടാക്കാനായി പാട് പെടുന്ന ആളായ അർഷി ഖാനെതിരെ ആണ് ഗഹന വസിസ്ത ആരോപണവുമായി രംഗത്ത് എത്തിയത്.

ബിഗ് ബോസിലെ എൻട്രിയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദങ്ങൾ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി തനിക്ക് ബന്ധമുണ്ടെന്നും, അഫ്രീദിയുമായി സെക്‌സ് ചെയ്തുവെന്നും പറഞ്ഞാണ് അർഷി പ്രശസ്ഥയാകുന്നത്. പിന്നീട് അഫ്രീദിയുടെ പേരെഴുതി അർ്ദ്ധ നഗ്നയായി പോസ് ചെയ്യുകയും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് ഷാഹിദ് അഫ്രീദിയുടേതാണെന്നും വെളിപ്പെടുത്തിയാണ് അർഷി ഖാൻ പ്രശസ്ഥയാകുന്നത്. ഒരു കാമുകൻ എന്ന നിലക്ക് അഫ്രീദി നല്ലവനാണെന്നും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് അഫ്രീദിയുടേതാണെന്നും അർഷി പറഞ്ഞിരുന്നു

താൻ മൂന്ന് മാസം ഗർഭിണിയാണെന്നും അഫ്രീദിയുടെ കുഞ്ഞാണ് വയറ്റിൽ വളരുന്നതെന്നറിഞ്ഞാൽ ഏറെ സന്തോഷിക്കുന്നത് തന്റെ അമ്മയായിരിക്കുമെന്നും ദുബായിയിലെ ഒരു ഹോട്ടലിൽവച്ചാണ് തങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടതെന്നും അർഷി പറഞ്ഞിരുന്നു. ഇതെല്ലാം അഫ്രീദി നിഷേധിച്ചിരുന്നു.പിന്നീട് അർഷി ഖാൻ ഉൾപ്പെട്ട വൻ പെൺവാണിഭ സംഘത്തെ് പൊലീസ് പിടികൂടയിരുന്നു.ദ ലാസ്റ്റ് എംപറർ എന്ന 4 ഡി ചിത്രത്തിലെ നായികയുമായ അർഷി ഖാൻ ഇപ്പോൾ ബിഗ് ബോസ് സീസൺ 11 ലെ അംഗമാണ്.

സൽമാൻ ഖാൻ അവതാരകനായ ടെലിവിഷൻ ഷോയായ ബിഗ് ബോസിലാണ് ഈ രണ്ട് താരങ്ങളും തമ്മിലടിക്കുന്നത്. ബിഗ് ബോസിൽ കയറിപ്പറ്റാൻ അർഷി പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞാണ് ഗഹന വെളിപ്പെടുത്തൽ നടത്തുന്നത്. അർഷി ഖാന്റെ സ്വദേശമായ ഭോപാലിൽ നിന്നാണ് താനും വരുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഗഹന വസിസ്ത തുടങ്ങുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായി തനിക്ക് ബന്ധമുണ്ടെന്നും, അഫ്രീദിയുമായി സെക്‌സ് ചെയ്തുവെന്നും അർഷി പറഞ്ഞത് പച്ചക്കള്ളമാണ്. അർഷി ഇതുവരെ അഫ്രീദിയെ കണ്ടിട്ടില്ല. ട്വിറ്ററിൽ സുഹൃത്തുക്കളായിരുന്നു. ഈ വാർത്ത പുറത്ത് വന്ന സമയം അഫ്രീദി അർഷിയെ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.

ബിഗ് ബോസിൽ കയറിപ്പറ്റാൻ അർഷി പറഞ്ഞ പ്രായം നുണയാണ്. 27 വയസ്സ് എന്നാണ് അർഷി പറഞ്ഞിരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ 32 വയസ്സാണ് പ്രായം. മാത്രമല്ല അർഷി ഖാൻ വിവാഹിതയാണ്. അൻപത് വയസ്സുകാരനായ ഒരാളെയാണ് അർഷി ഖാൻ വിവാഹം ചെയ്തിരിക്കുന്നത്. ബിഗ് ബോസിൽ കയറിപ്പറ്റാൻ വേണ്ടി അർഷി ഖാൻ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും വ്യാജമാണ്. ഇതിന് തന്റെ പക്കൽ തെളിവുകൾ ഉണ്ടെന്ന് ഗഹന പറഞ്ഞു. സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ നിന്നാണ് അർഷിയുടെ യഥാർത്ഥ പ്രായവും വിദ്യാഭ്യാസ യോഗ്യതയും താൻ കണ്ടെത്തിയത് എന്ന് ഗഹന പറയുന്നു.


അർഷിക്കെതിരെ പത്ത് ക്രിമിനൽ കേസുകൾ ഉണ്ടെന്നും ഗഹന വെളിപ്പെടുത്തുന്നു. രണ്ട് കേസ് പാക്കിസ്ഥാനിലും നാല് കേസ് മഹാരാഷ്ട്രയിലും. ബാക്കി നാല് കേസുകൾ വിവിധ രാജ്യങ്ങളിലാണ്. എല്ലാം ദേശീയ പതാകയെ അവഹേളിച്ചതിനാണ്. തന്റെ നഗ്‌ന ശരീരത്തിൽ ദേശീയ പതാക വരച്ചതിനാണ് കേസ്. ഇതുപോലെ സ്വന്തം വ്യക്തിത്വം മറച്ചു വച്ച് ജീവിക്കുന്ന, ക്രിമിനൽ കുറ്റവാളിയെ എങ്ങനെ ബിഗ് ബോസ് വീട്ടിലേക്ക് കടത്തി വിട്ടു എന്നാണ് ഗഹന വസിസ്ത ചോദിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP