Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഗ് ബോസിന്റെ ജനപിന്തുണ വെളിപ്പെടുത്തി ലാലേട്ടൻ; എലിമിനേഷൻ റൗണ്ടിൽ ലഭിച്ചത് ഒരു കോടി വോട്ടുകൾ; വോട്ടുകൾ പ്രേക്ഷകരുടെ അംഗീകാരകമെന്നും ബിഗ്‌ബോസ്  

ബിഗ് ബോസിന്റെ ജനപിന്തുണ വെളിപ്പെടുത്തി ലാലേട്ടൻ; എലിമിനേഷൻ റൗണ്ടിൽ ലഭിച്ചത് ഒരു കോടി വോട്ടുകൾ; വോട്ടുകൾ പ്രേക്ഷകരുടെ അംഗീകാരകമെന്നും ബിഗ്‌ബോസ്   

മറുനാടൻ ഡെസ്‌ക്‌

ബിഗ് ബോസ് ഹൗസ് മലയാളികളുടെ സ്വീകരണമുറിയിലെത്തി ഒരുമാസം പിന്നിടുമ്പോൾ പരിപാടിക്ക് പ്രേക്ഷകർക്കിടയിൽ സ്ഥാനവും ഏറെയാണ്. പരിപാടിയിലെ ആശങ്കജനകമായ മുഹൂർത്തം എപ്പോഴും എലിമിനേഷൻ റൗണ്ടാണ്. എന്നാൽ ഒരേ വീട്ടിൽ ഒരുമിച്ച് താമസിക്കുന്നവർ തമ്മിൽ കൂടിയാകുമ്പോൾ ഈ എലിമിനേഷനുകൾ പ്രേക്ഷകർക്ക് ആശങ്കയും സമ്മാനാക്കും. ബിഗ്‌ബോസ് അംഗങ്ങളെ പോലെതന്നെ പ്രോക്ഷകർക്ക് നിരാശയും വേദനയും സമ്മാനിക്കുന്നതാണ് ഓരോ എലിമിനേഷനുകളും. കഴിഞ്ഞ എലിമിനേഷനിൽ ശ്വേത പുറത്ത്  പോയത് ഏവരേയും വേദനിപ്പിച്ചിരുന്നു. മറ്റുള്ള റിയാലിറ്റി ഷോയെ പോലെയല്ല ബിഗ് ബോസ്. ആ പ്രത്യേകത എലിമിനേഷനിലും പ്രതിഫലിക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിൽ നിന്ന് ആര് പുറത്താകണം എന്നുള്ള അന്തിമ തീരുമാനം എടുക്കുന്നത് പ്രേക്ഷകർ തന്നെയാണ്.


തുടക്കത്തിൽ റേറ്റിങ് മോശമാണെന്നും പരിപാടി തകർന്ന് പോകുമെന്നുമൊക്കെ ഒരുപാട് കുപ്രചരണങ്ങൾ വന്നിരുന്നെങ്കിലും എലിമിനേഷൻ റൗണ്ടിലെ പ്രേക്ഷക വോട്ടിങ് ഇതിനെ തിരുത്തുന്നതാണ്. ഇൗ വിവരം കഴിഞ്ഞദിവസം മോഹൻലാൽ തന്നെയാമ് പുറത്തുവിട്ടതും.
സാധാരണ റിയാലിറ്റി ഷോയിൽ നിന്നും എലിമിനേഷനും അടിമുടി വ്യത്യസ്തമാണ്. ആഴ്ചയുടെ ആദ്യം മത്സരാർഥികൾക്കിടയിൽ തന്നെ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് എലിമിനേഷന്റെ ആദ്യ ഘട്ടം തുടങ്ങുന്നത്. ഏറ്റവും കൂടുതൽ വേട്ട് ലഭിച്ച വ്യക്തികളായിരിക്കുംആ ആഴ്ചത്തെ എലിമിനേഷനിൽ പങ്കെടുക്കുക. ഇവരിൽ നിന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളെ വോട്ടിങ്ങിലൂടെ സുരക്ഷിതാരക്കാം. ഇങ്ങനെയാണ് ബിഗ് ബോസിലെ എലിമിനേഷന്റെ ഘടന. 

പ്രേക്ഷകർ തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികളെ രക്ഷിക്കാൻ ഒന്നിൽ കൂടുതൽ മാർഗങ്ങളുണ്ട്. ഗൂഗിൾ എസ്എംഎസ്, മിസ്‌കോൾ, എസ്എംഎസ് എന്നിവയിലൂടെയാണ് പ്രേക്ഷകർക്ക് വേട്ട് ചെയ്യാം. ഇതിൽ കൂടുതൽ വോട്ട് ലഭിക്കുന്ന വ്യക്തി ബിഗ്‌ബോസിൽ തുടരും. എന്നാൽ ഇതുവരെ ആഴ്ചയിൽ ലഭിക്കുന്ന വോട്ടിന്റെ കണക്ക് ബിഗ്‌ബോസ് പുറത്തു വിട്ടിട്ടില്ലായിരുന്നു. ഇപ്പോൾ അത് പുറത്തു വിട്ടിരിക്കുകയാണ്.

ശനിയാഴ്ചത്തെ എപ്പിസോസിലാണ് മോഹൻലാൽ വോട്ടിങ് സ്ഥിതിയെ കുറിച്ച് പറഞ്ഞത്. പോയ വാരത്തിൽ ഒരു കോടിയിലധികം വോട്ടുകളാണ് ബിഗ് ബോസിനെ തേടിയെത്തിയത്. ഇത് ബിഗ് ബോസിന്റെ ജനപിന്തുണയെയാണ് വെളിവാണെന്നും ലാലേട്ടൻ വെളിപ്പെടുത്തുകയും ചെയ്തു.

പേളി, ശ്രീനീഷ്, ദിയ, ബഷീർ, അർച്ചന എന്നിവരാണ് എത്തിയിരിക്കുന്നത്. ഇതിൽ പേളിയും അർച്ചനയും സേഫ് ആയിട്ടുണ്ട്. പിന്നെ ബാക്കി ശേഷിക്കുന്നത് ശ്രീനീ, ദിയ ബഷീറാണ്. ഇവർ മൂന്ന് പേരും കരുത്തുള്ള ശക്തികളാണ്. ആരു പുറത്തു പോകുമെന്നത് മുൻകൂട്ടി നിർവചിക്കാൻ പ്രയാസമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP