Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിഥിൻ രഞ്ജി പണിക്കരുടെ വിവാഹ ചടങ്ങിനിടയിൽ ബിജു മേനോന്റെ ജന്മദിനാഘോഷം; വയസെത്രയെന്നു ചോദിച്ചാൽ കണ്ണിറുക്കി ചിരിച്ച് പാവങ്ങളുടെ മമ്മൂട്ടി

നിഥിൻ രഞ്ജി പണിക്കരുടെ വിവാഹ ചടങ്ങിനിടയിൽ ബിജു മേനോന്റെ ജന്മദിനാഘോഷം; വയസെത്രയെന്നു ചോദിച്ചാൽ കണ്ണിറുക്കി ചിരിച്ച് പാവങ്ങളുടെ മമ്മൂട്ടി

ഹിറ്റുകൾ അനവധി പിറന്നതുകൊണ്ടു മാത്രമല്ല നടൻ ബിജു മേനോന്റെ ഇത്തവണത്തെ പിറന്നാൾ കേമമായത്. പിറന്നാൾ ആഘോഷത്തിൽ സിനിമാക്കാരുടെയും രാഷ്ട്രീയക്കാരുടെയും ഒരു വൻ നിരതന്നെയെത്തി ചങ്ങനാശ്ശേരിയിലെ കോണ്ടർ റിസോർട്ടിൽ. എല്ലാവർക്കും മുന്നിൽ ആർഭാടമായി തന്നെ കേക്ക് മുറിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജുവിന് മധുരം നൽകി. നടനും തിരക്കഥാകൃത്തും സംവിധായകനായ രൺജി പണിക്കരാണ് ബിജുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ അവതാരകനായത്.

രഞ്ജി പണിക്കറുടെ മകൻ നിഥിൻ രഞ്ജി പണിക്കർ വിവാഹിതനായത് ഈയിടെയാണ്. ഇനിയ സാറാ ജോണുമായിട്ടായിരുന്നു നിഥിന്റെ വിവാഹം. വിവാഹ സൽക്കാരം ചങ്ങനാശ്ശേരി കോണ്ടൂർ റിസോട്ടിൽ നടക്കുന്ന സമയം. സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ പലരും വന്നു പോയി . ഉച്ചകഴിഞ്ഞപ്പോഴാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,സംവിധായകൻ രഞ്ജിത്ത്, ബിനീഷ് കോടിയേരി, ബിജു മേനോൻ എന്നിവർ എത്തിയത്.

വധൂവരന്മാർക്ക് കേക്ക് മുറിക്കാനുള്ള സമയമായി. അപ്പോഴാണ് ആരുടേയോ ബുദ്ധി പ്രവർത്തിച്ചത്. ഇന്ന് ബുജു മേനോന്റെ പിറന്നാളാണല്ലോ എന്ന്. അത് രഞ്ജി പണിക്കരുടെ ചെവിയിലുമെത്തി. ഉടൻ തന്നെ രഞ്ജി പണിക്കർ എല്ലാവരോടുമായി പ്രക്യാപിച്ചു. ഇന്ന് ബിജു മേനോന്റെ ജന്മദിനമാണ്, പ്രതിപക്ഷ നേതാവ് ജന്മദിനം ഉദ്ഘാടനം ചെയ്യും. എല്ലാവരും കൈയടിച്ചതോടെ കേക്ക് മുറി തുടങ്ങി. പിന്നാലെ എല്ലാവർക്കും കേക്ക് വീതിച്ചു നൽകി.

പക്ഷേ, പാവങ്ങളുടെ മമ്മൂട്ടിയോട് വയസെത്രയായെന്നു ചോദിച്ചപ്പോൾ, വയസിലല്ലോ കാര്യം. അഭിനയത്തിലല്ലേ എന്ന്. അത് കലക്കി അല്ലേ...?

ആസിഫ് അലി, ബിജു മേനോൻ, നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കവി ഉദ്ദേശിച്ചത്, ഓലപീപ്പി എന്നിവയാണ് ബിജു മേനോന്റെ പുതിയ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP