Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റവും കൂടുതൽ കാലം ഡേറ്റിങ്ങ് ചെയ്തത് ജോൺ എബ്രഹാമിനൊപ്പം; ജോൺ എബ്രഹാമുമായുള്ള ബന്ധം ഒരിക്കലും അവസാനിക്കരുതെയെന്ന് ആഗ്രഹിച്ചിരുന്നു; ബോളിവുഡിനെ ഞെട്ടിച്ച വേർപിരിയലിന്റെ യഥാർത്ഥ കാരണം...ബിപാഷ ബസു വെളിപ്പെടുത്തുന്നു

ഏറ്റവും കൂടുതൽ കാലം ഡേറ്റിങ്ങ് ചെയ്തത് ജോൺ എബ്രഹാമിനൊപ്പം; ജോൺ എബ്രഹാമുമായുള്ള ബന്ധം ഒരിക്കലും അവസാനിക്കരുതെയെന്ന് ആഗ്രഹിച്ചിരുന്നു; ബോളിവുഡിനെ ഞെട്ടിച്ച വേർപിരിയലിന്റെ യഥാർത്ഥ കാരണം...ബിപാഷ ബസു വെളിപ്പെടുത്തുന്നു

മറുനാടൻ ഡസ്‌ക്

ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം താൻ ഡേറ്റിങ്ങ് ചെയ്തത് ജോൺ എബ്രഹാമിനൊപ്പമായിരുന്നുവെന്ന് ബിപാഷ പറയുന്നു. അതിനുള്ള ക്രഡിറ്റ് ജോണിന് തന്നെയാണ്. ജോൺ എബ്രഹാമുമായുള്ള ബന്ധം ഒരിക്കലും അവസാനിക്കരുതെയെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി എന്തുകൊണ്ടോ ഞങ്ങൾ വഴിപിരിഞ്ഞു.

ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായി വിശേഷിപ്പിച്ചിരുന്ന താരങ്ങളായിരുന്നു ബിപാഷ ബസുവും ജോൺ എബ്രഹാമും. ഇവർ ഇരുവരും ജീവിതത്തിലും ഒരുമിക്കുമെന്ന് തന്നെയായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ ഇടയ്ക്ക് വെച്ച് ഇരുവരും വഴി പിരിഞ്ഞു.

കാമുകി കാമുകന്മാർ ഇടയ്ക്ക് വെച്ച് വേർപിരിയുന്നത് സിനിമയിൽ മാത്രമല്ല ജീവിതത്തിലും നടക്കുന്ന കാര്യമാണ്. ബോളിവുഡ് സിനിമാലോകത്ത് ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്നും ബിപാഷ പറയുന്നു. മുൻകാമുകനുമായി വേർപിരിഞ്ഞതിനു ശേഷം സുഹൃത് ബന്ധം തുടരുകയെന്ന കാര്യം തന്നെ സംബന്ധിച്ച് സാധ്യമല്ലെന്നും ബിപാഷ പറയുന്നു.

ബിപാഷ കരൺ സിങ് ഗ്രോവറിന്റെ പത്നിയായി. ജോൺ എബ്രഹാം പ്രിയയെ വിവാഹം കഴിച്ചു. ബിപാഷയും ജോണും വേർപിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചൊരു സംഭവമായിരുന്നു. എന്നാൽ ഇവർ വേർപിരിഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിപാഷ ബസു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അവിവാഹിതയായിരിക്കുന്ന സമയത്ത് തനിക്ക് നിരവധി ആൺസുഹൃത്തുക്കളുണ്ടായിരുന്നു. 16 കാരിയാണ് താനെന്ന് തോന്നുമായിരുന്നു അപ്പോഴൊക്കെ.

ആരും തന്നെ മൈൻഡ് ചെയ്യാതിരിക്കുമ്പോൾ നാണക്കേടും പേടിയും തോന്നുമായിരുന്നു. സുഹൃത്തക്കളായാലും അല്ലാത്തവരായാലും തന്നെ നോക്കിയില്ലെങ്കിൽ അത് തന്നിൽ അപകർഷത്വാ ബോധമുണ്ടാക്കും. ജോൺ എബ്രഹാമുമായുള്ള വേർപിരിയലിന് ശേഷം നിരവധി പേർ തന്നെ ഡേറ്റിങ്ങിന് നിർബന്ധിച്ചിരുന്നു. എല്ലാ കാര്യവും അറിയാവുന്ന സുഹൃത്തുക്കളാണ് ആ സമയത്ത് പിന്തുണ നൽകി കൂടെയുണ്ടായിരുന്നു.

ബിപാഷയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ജോണിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈ സംഭവത്തെക്കുറിച്ച് ജോൺ എബ്രഹാം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP