Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹണിമൂൺ ചിത്രത്തിൽ ഭർത്താവിന്റെ ചിത്രങ്ങൾ ഇടാതെ ബെഡ്‌റൂമിലെ അലങ്കരിച്ച ടൗവലുകൾ പോസ്റ്റിയ ബിപാഷയെ പരിഹസിച്ച് ആരാധകരുടെ ട്രോൾ; ടവൽ ആർട്സിന്റെ കുടുതൽ ചിത്രങ്ങളുമായി താൻ തിരിച്ചുവരുമെന്ന് മറുപടിയുമായി ബിപാഷയും

ഹണിമൂൺ ചിത്രത്തിൽ ഭർത്താവിന്റെ ചിത്രങ്ങൾ ഇടാതെ ബെഡ്‌റൂമിലെ അലങ്കരിച്ച ടൗവലുകൾ പോസ്റ്റിയ ബിപാഷയെ പരിഹസിച്ച് ആരാധകരുടെ ട്രോൾ; ടവൽ ആർട്സിന്റെ കുടുതൽ ചിത്രങ്ങളുമായി താൻ തിരിച്ചുവരുമെന്ന് മറുപടിയുമായി ബിപാഷയും

ടുത്തിടെ വിവാഹിതരായ ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവും കരൺ സിങ് ഗ്രോവറും ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽമീഡിയയിൽ വമ്പൻ വരവേല്പാണ് ലഭിച്ചത്.മാലി ദ്വീപിലാണ് ഇരുവരും ഹണിമൂൺ ആഘോഷിക്കാൻ എത്തിയത്. മധുവിധുക്കാലത്തെ പ്രിയപ്പെട്ട ചിത്രങ്ങൾ ബിപാഷ ആരാധകർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് ബിപാഷയ്ക്ക് തന്നെ വിനയായിരിക്കുകയാണ്.

ഭർത്താവ് കരൺ ഗ്രോവർക്കൊപ്പമുള്ള ചിത്രങ്ങളില്ലാതെ ബെഡ്റൂമിൽ അലങ്കരിച്ച ടവലുകളുടെ ദൃശ്യം മാത്രം പോസ്റ്റിയ നടിക്കെതിരെ പരിഹാസവുമായി ഒരു വിഭാഗം രംഗത്ത് വന്നത്. ദ്വയാർത്ഥത്തിലാണ് ഇവർ പ്രതികരിച്ചത്. ബിപാഷ തന്റെ ബിക്കിനി ചിത്രം മറ്റുള്ളവരെ കാണിക്കുന്നതിന്റെ തിരക്കിൽ ഭർത്താവിനെ മറന്നതാകാമെന്നും ചിലർ പരിഹസിച്ചു.

പരിഹാസ കമന്റുകൾ കണ്ട് ആദ്യം പ്രതികരിക്കാതിരുന്നെങ്കിലും ഒടുവിൽ കമന്റുകൾക്ക് ചുട്ട മറുപടിയുമായി താരം രംഗത്തു വന്നു. ഒരു ടവൽ ആർട്ട് പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് നിങ്ങൾ എനിക്ക് നേരെ അശ്ലീല കമന്റ് പറയുന്നത്. കഴിഞ്ഞ വർഷവും ഇതുപോലൊരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് കമന്റുകൾ ഒന്നും കണ്ടില്ലെന്നും ബിപാഷ പറഞ്ഞു.

വിദഗ്ദരായ ഹൗസ് കീപ്പർമാർ ചെയ്ത ടവൽ ആർട് കാണുമ്പോൾ ആർക്കാണ് അത് മോശമായും ശല്യമായും തോന്നുന്നതെന്നും നടി ചോദിച്ചു. തന്റെ കല്യാണം കഴിഞ്ഞതുകൊണ്ട് തനിക്കിതൊന്നും പാടില്ലെന്നാണോ കരുതുന്നത്. ഇത് തീർത്തും തരംതാഴ്ന്ന കാര്യമായിപ്പോയെന്നും അവർ കൂട്ടിച്ചേർത്തു. ടവൽ ആർട്സിന്റെ കുടുതൽ ചിത്രങ്ങളുമായി താൻ ഉടൻ തന്നെ തിരിച്ചു വരുമെന്നും ബിപാഷ പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു ഇരുവരുടേയും വിവാഹം. ബോളിവുഡ് ലോകത്തിന് ആഘോഷമായിരുന്നു ബിപാഷ- കരൺ വിവാഹം. തീർത്തും സ്വകാര്യമായി നടന്ന ചടങ്ങുകളിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത ബംഗാളി ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം.

ബിപാഷയുടെ ആദ്യത്തേയും കരണിന്റെ മൂന്നാമത്തേയും വിവാഹമാണിത്. കരൺ നേരത്തെ ശ്രദ്ധ നിഗത്തേയും ജെന്നിഫർ വിഗ്നെറ്റിനേയും വിവാഹം കഴിച്ചിരുന്നു. എന്നാൽ പിന്നീട് വിവാഹമോചനം നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP