Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെളിവാരിയെറിയലും തമ്മിൽത്തല്ലുമെല്ലാം ഉണ്ടെങ്കിലും ഉള്ളുകൊണ്ടു ഭയങ്കര സ്‌നേഹത്തിലാണ് താരരാജക്കന്മാരുടെ ആരാധകർ; 53ാം പിറന്നാൾ ആഘോഷിച്ച ലാലേട്ടനു സ്പഷൽ സമ്മാനമായി ഇക്കയുടെ ആരാധകർ; കിടിലൻ പിറന്നാൾ സമ്മാനം കാണാം

ചെളിവാരിയെറിയലും തമ്മിൽത്തല്ലുമെല്ലാം ഉണ്ടെങ്കിലും ഉള്ളുകൊണ്ടു ഭയങ്കര സ്‌നേഹത്തിലാണ് താരരാജക്കന്മാരുടെ ആരാധകർ; 53ാം പിറന്നാൾ ആഘോഷിച്ച ലാലേട്ടനു സ്പഷൽ സമ്മാനമായി ഇക്കയുടെ ആരാധകർ; കിടിലൻ പിറന്നാൾ സമ്മാനം കാണാം

കൊച്ചി: മമ്മൂക്കാ ഫാൻസും ലാലേട്ടൻ ഫാൻസും പലകാര്യങ്ങളിലും തമ്മിൽ ഏറ്റുമുട്ടാറുണ്ട്. പക്ഷേ സഹകരിക്കേണ്ട കാര്യങ്ങളിൽ എല്ലാ വൈരവും മാറ്റിവച്ച് തോളോടു തോൾ ചേരും. കമാൽ ആർ.ഖാൻ എന്ന കെആർകെ ലാലേട്ടനെ ചെറുതായൊന്നു തോണ്ടിയപ്പോൾ മറുപടി പറയാൻ മുന്നിൽനിന്നതും മമ്മൂക്കാ ഫാൻസായിരുന്നു.

ഇപ്പോളിതാ ലാലേട്ടന്റെ ജന്മദിനത്തിൽ പ്രത്യേകമായ ഒരു വീഡിയോ തന്നെ നിർമ്മിച്ച് സമ്മാനിച്ചിരിക്കുകയാണ് മമ്മൂക്കാ ഫാൻസ്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേര് പറഞ്ഞ് പരസ്പരം ചെളിവാരിയെറിയുന്ന ഫാൻസുകാരുടെ ഉള്ളുകൊണ്ടുള്ള അടുപ്പമാണ് വീഡിയോയിൽ പ്രതിഫലിക്കുന്നത്.

മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇക്ക ഫാൻസ് ഒരു വീഡിയോ തയ്യാറാക്കിയത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലെ ചില രംഗങ്ങൾ കോർത്തിണക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇക്ക ഫാൻസും ഏട്ടൻ ഫാൻസും ചേർന്നാൽ എന്ത് സംഭവിക്കും എന്നതിന് തെളിവും കൂടെയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്ന റീച്ച് തെളിയിക്കുന്നത്.

ഇന്നലെയാണ് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ തന്റെ 57ാം പിറന്നാൾ ആഘോഷിച്ചത്. മമ്മൂട്ടി ഉൾപ്പടെയുള്ള സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP