Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടൻ ഇർഫാൻ ഖാന് പിന്നലെ അർബുദ രോഗം പുറത്ത് പറഞ്ഞ് ബോളീവുഡ് നടി; അർബുദം സ്ഥിരീകരിച്ചെന്നും ചികിൽസയിലാണെന്നും തുറന്ന് പറഞ്ഞ് സൊനാലി ബെന്ദ്ര; ന്യൂയോർക്കിലെ ചികിൽസയിൽ പ്രതീക്ഷയർപ്പിച്ച് 43കാരിയായ നടി

നടൻ ഇർഫാൻ ഖാന് പിന്നലെ അർബുദ രോഗം പുറത്ത് പറഞ്ഞ് ബോളീവുഡ് നടി; അർബുദം സ്ഥിരീകരിച്ചെന്നും ചികിൽസയിലാണെന്നും തുറന്ന് പറഞ്ഞ് സൊനാലി ബെന്ദ്ര; ന്യൂയോർക്കിലെ ചികിൽസയിൽ പ്രതീക്ഷയർപ്പിച്ച് 43കാരിയായ നടി

മുംബൈ: അർബുദം വന്നാൽ അത് പുറത്ത് പറയാതെ ചികിത്സ തേടിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. രോഗം വന്നാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നത് തന്നെയാണ് പലരേയും രോഗ വിവരം പുറത്ത് പറയുന്നതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നത്. എന്നാൽ ചികിത്സ മെച്ചപ്പെടുകയും നിരവധിപേർ രോഗചികിത്സയിലൂടെ രക്ഷപ്പെടാൻ തുടങ്ങിയതോടെ രോഗ ചികിത്സിച്ച് ഭേദമാക്കാം എന്ന് വിശ്വാസമായതോടെയാണ് പലരും അസുഖ വിവരം പുറത്ത് പറയാൻ തുടങ്ങിയത്. ഈ കൂട്ടത്തിലെ ഏര്‌റവും പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് ബോളിവുഡ് നടി സൊനാലി ബെന്ദ്രയാണ്.

നടൻ ഇർഫാൻ ഖാൻ സ്വന്തം രോഗവിവരം പുറത്തുപറഞ്ഞു ബോളിവുഡിനെ ഞെട്ടിച്ചതിനു പിന്നാലെ നടി സൊനാലി ബെന്ദ്രെയും വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അർബുദം സ്ഥിരീകരിച്ചെന്നും ന്യൂയോർക്കിൽ ചികിൽസയിലാണെന്നുമാണു 43 വയസ്സുള്ള നടി അറിയിച്ചത്. സർഫരോഷ്, ദിൽജലേ, ഡ്യൂപ്ലിക്കേറ്റ് തുടങ്ങിയ ചിത്രങ്ങളിൽ നായികയായി തൊണ്ണൂറുകളിൽ ബോളിവുഡിലെ പ്രശസ്ത താരമായി മാറിയ സൊനാലി, സംവിധായകൻ ഗോൾഡി ബേലിനെയാണു വിവാഹം ചെയ്തത്. 13 വയസ്സുള്ള റൺവീർ മകനാണ്. 

സിനിമ വിട്ടു ടെലിവിഷനിൽ കേന്ദ്രീകരിച്ച നടി അടുത്തിടെ വരെ റിയാലിറ്റി ഷോ ജഡ്ജായിരുന്നു. 'ശമനമില്ലാതെ തുടർന്ന വേദനയ്ക്കു കാരണമറിയാൻ ഡോക്ടറെ കണ്ടപ്പോഴാണ് അർബുദം പടർന്നു കഴിഞ്ഞെന്നും ഗുരുതരഘട്ടത്തിലാണെന്നും മനസ്സിലായത്. എനിക്കു ചുറ്റും സ്‌നേഹവലയമായി, എല്ലാ പിന്തുണയുമായി കുടുംബാംഗങ്ങളുള്ളത് ഊർജം പകരുന്നു. ചികിൽസയിൽ പ്രതീക്ഷയുണ്ട്' സൊനാലി അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണു ബോളിവുഡ് നടൻ ഇർഫാൻഖാൻ തനിക്ക് അർബുദമാണെന്ന വിവരം വെളിപ്പെടുത്തിയത്. ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന അപൂർവ രോഗത്തിനു ചികിൽസയിലാണ് ഇർഫാനിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP