Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തല അജിത്തിന്റെ വീട്ടിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് വ്യാജ സന്ദേശം; വീട്ടിൽ നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനാവാതെ ബോംബ് സ്‌ക്വാഡ്

തല അജിത്തിന്റെ വീട്ടിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് വ്യാജ സന്ദേശം; വീട്ടിൽ നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനാവാതെ ബോംബ് സ്‌ക്വാഡ്

മിഴിലെ സൂപ്പർതാരം അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. അജിതിന്റെ വീട്ടിൽ ബോംബ് സ്‌ഫോടനം നടക്കുമെന്ന് ഫോണിൽ കൂടിയാണ് അജ്ഞാതൻ എമർജൻസി ആംബുലൻസ് ടോൾ ഫ്രീ നമ്പറായ 108ലേക്ക് വിളിച്ച് പറഞ്ഞത്. തുടർന്ന് പൊലീസും, ബോംബ് സ്‌ക്വാഡും അജിത്തിന്റെ വാല്മീകി നഗറിലുള്ള വസതിയിലെത്തി തെരച്ചിൽ നടത്തി.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ബോംബ് സ്‌ക്വാഡ്, സ്‌നിഫർ ഡോഗ് എന്നിവർ ഉൾപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയ സംഘം താരത്തിന്റെ വസതിയിലെത്തി തെരച്ചിൽ നടത്തി.

ഫോൺ എടുത്തയാൾ വിവരമറിയിച്ചതിനെത്തുടർന്നു പൊലീസ് ഉടൻ തന്നെപാഞ്ഞെത്തുകയും തെരച്ചിൽ നടത്തുകയുമായിരുന്നു. എന്നാൽ വീട്ടിൽ നടത്തിയ തെരച്ചലിൽ സന്ദേശം വ്യാജമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. സംഭവങ്ങൾ നടക്കുമ്പോൾ അജിത്ത് സ്ഥലത്തില്ലായിരുന്നു. ഗൗതം മേനോന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP