Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലീഷ് വിങ്ലീഷ് സെറ്റിൽ വെച്ച് ശ്രീദേവിക്ക് നൽകിയ വാക്ക് പാലിച്ച് അജിത്ത്; അജിത്തിന്റ അടുത്ത ചിത്രം നിർമ്മിക്കുന്നത് ബോണി കപൂർ; പ്രഖ്യാപനം ബോളിവുഡ് സുന്ദരിയുടെ ജന്മദിനത്തിൽ

ഇംഗ്ലീഷ് വിങ്ലീഷ് സെറ്റിൽ വെച്ച് ശ്രീദേവിക്ക് നൽകിയ വാക്ക് പാലിച്ച് അജിത്ത്; അജിത്തിന്റ അടുത്ത ചിത്രം നിർമ്മിക്കുന്നത് ബോണി കപൂർ; പ്രഖ്യാപനം ബോളിവുഡ് സുന്ദരിയുടെ ജന്മദിനത്തിൽ

ബോളിവുഡിന്റെ താര റാണിയായിരുന്ന അന്തരിച്ച പഴയകാല നടി ശ്രീദേവിയുടെ ജന്മദിനമായിരുന്നു ഇന്നലെ ഈ ദിവസത്തിൽ ശ്രീദേവിയുമായുള്ള ഓർമ്മകളാണ് സോഷ്യൽ മീഡിയയിൽ. ഇതിനിടെയാണ് അജിത് ശ്രീദേവിക്ക് നൽകിയ വാക്കിനെ കുറിച്ചും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

അജിത്തിന്റെ അടുത്ത ചിത്രം നിർമ്മിക്കുന്നത് നിർമ്മാതാവും ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് വിനോത്.ശ്രീദേവിക്കൊപ്പം ഇംഗ്ലീഷ് വിങ്ലീഷ്എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താരത്തിനു നൽകിയ വാക്കാണ് പുതിയ ചിത്രത്തിലൂടെ അജിത് പാലിക്കുന്നതെന്ന് കോളമിസ്റ്റായ ശ്രീധർ പിള്ള തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇംഗ്ലീഷ് വിങ്ലീഷിന്റെ ഹിന്ദിയിൽ അമിതാഭ് ബച്ചൻ ചെയ്ത വേഷമായിരുന്നു തമിഴിൽ അജിത് ചെയ്തത്. 

സിനിമാ ലോകത്തു നിന്നും ഏറെ നാളായി വിട്ടുനിന്ന ശ്രീദേവിയുടെ രണ്ടാം വരവ് ഗംഭീരമാക്കിയ ചിത്രമായിരുന്നു ഇംഗ്ലീഷ് വിങ്ലീഷ്. ഹിന്ദി മാത്രം അറിയാവുന്ന ശശി എന്ന ഇന്ത്യൻ വീട്ടമ്മയായി ശ്രീദേവി ഗംഭീരപ്രകടനമാണ് കാഴ്ചവെച്ചത്. ഒരു ശരാശരി ഇന്ത്യൻ സ്ത്രീ വളരെ പതിയെ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുന്നതും ആത്മവിശ്വാസം നേടുന്നതുമായിരുന്നു സിനിമയുടെ പ്രമേയം.

ഇന്ത്യൻ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് നടി ശ്രീദേവി യാത്രയായത്. ബന്ധുവിന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. അവിടെ വച്ച് താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങിയാണ് ശ്രീദേവി മരിച്ചത്. ശ്രീദേവിയുടെ മരണ ശേഷം അന്ത്യാഞ്ജലി അർപ്പിക്കാൻ ആദ്യമെത്തിയ താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു അജിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP