Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാക്കുളുക്കിയ റിമി ടോമിക്ക് ഇനി കോടതി കയറി ഇറങ്ങാം; ഗാനമേളയ്ക്കിടയിൽ സ്‌റ്റേജിൽ വിളിച്ചു കയറ്റി സരിതാ നായരോട് ഉപമിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടമ്മയുടെ നോട്ടീസ്

നാക്കുളുക്കിയ റിമി ടോമിക്ക് ഇനി കോടതി കയറി ഇറങ്ങാം; ഗാനമേളയ്ക്കിടയിൽ സ്‌റ്റേജിൽ വിളിച്ചു കയറ്റി സരിതാ നായരോട് ഉപമിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടമ്മയുടെ നോട്ടീസ്

മലപ്പുറം: നിലമ്പൂരിൽ ഗാനമേളയ്ക്കിടെ വീട്ടമ്മയെ സോളാർ കേസ് പ്രതി സരിതാ നായരോടുപമിച്ച ഗായികയും റിയാലിറ്റി ഷോ അവതാരികയുമായ റിമി ടോമിക്കെതിരേ നഷ്ടപരിഹാരത്തിനു വക്കീൽ നോട്ടീസ്. സംഭവത്തിന്റെ വീഡിയോ ചിത്രങ്ങൾ വാട്‌സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടി.

തുവ്വൂർ സ്വദേശിനിയാണ് അഭിഭാഷകൻ എ.പി. മുഹമ്മദ് ഇസ്മയിൽ മുഖേന പത്തുലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നോട്ടീസയച്ചത്. 2015 ജനുവരി 12നു നിലമ്പൂർ പാട്ടുത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണു സംഭവം. അവതാരികയായ റിമിടോമി വീട്ടമ്മയെ വേദിയിലേക്കു വിളിച്ചുവരുത്തി നിലമ്പൂരിന്റെ സരിതാ നായർ എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. തുടർന്ന്, സ്‌റ്റേജിലേക്കു വിളിച്ചുവരുത്തിയ അപരിചിതനൊപ്പം നൃത്തം ചെയ്യിച്ചെന്നും ഇതു കടുത്ത മാനസിക പീഡനത്തിന് ഇടയാക്കിയെന്നും നോട്ടീസിൽ പറയുന്നു.

സംഭവത്തിന്റെ വീഡിയോ ചിത്രങ്ങൾ വാട്‌സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്നെന്നും പ്രോഗ്രാം കഴിഞ്ഞു പുറത്തിറങ്ങിയ തന്നെ ആളുകൾ സരിതാ നായരെന്നു വിളിച്ച് അപമാനിച്ചെന്നും വീട്ടമ്മ ആരോപിക്കുന്നു. തനിക്കു സമ്മാനമായി നൽകുമെന്നു പ്രഖ്യാപിച്ച രണ്ടു പവന്റെ സ്വർണക്കമ്മൽ നൽകിയില്ലെന്നും അവർ പറഞ്ഞു. ഇതേ വേദിയിൽ മറ്റ് ചില വിവാദങ്ങളിലും റിമി ടോമി പെട്ടിട്ടുണ്ട്. ഇതെല്ലാമുയർത്തി ചാനൽ അവതാരകനായ സാബു ഇട്ട പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായി.

നിലമ്പൂരിൽ പാട്ടുത്സവത്തിനെത്തി ഗായിക റിമി ടോമി അകപ്പെട്ട വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി പരിപാടിയിൽ ഗാനം ആലപിച്ച കാഴ്ചയില്ലാത്ത എട്ടുവയസുകാരിയുടെ കുടുംബം. സംഭവത്തിൽ റിമി ടോമിയുടെ വാദങ്ങൾ തെറ്റാണെന്ന് കൊച്ചു ഗായിക ഫാത്തിമ അൻഷിയും കുടുംബവും വെളിപ്പെടുത്തുന്നു. കാഴ്ചയില്ലാത്ത എട്ടുവയസുകാരിയായ ഗായികയെ പാടാൻ അനുവദിച്ചില്ലെന്നതായിരുന്നു മറ്റൊരു പരാതി.

എന്നാൽ തന്റെ പേരിൽ ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്നാണ് റിമി പ്രതികരിച്ചിരുന്നത്. 'അന്ധയായ കുട്ടിയെ ഞാൻ പാടാൻ അനുവദിക്കാതെയിരുന്നിട്ടില്ല. ഞാനും ഈ മേഖലയിൽ ഉള്ളതല്ലേ, മറ്റൊരാളുടെ അവസരം നിഷേധിക്കുന്നത് ശരിയല്ല എന്ന് എനിക്ക് അറിയില്ലേ? ആ കുട്ടി പാടി കഴിഞ്ഞപ്പോൾ ഇതിന് ഇത്രയും കൈയടി പോരാ, നല്ല ഒരു കൈയടി കൊടുക്കൂ എന്ന് പറഞ്ഞ് അഭിനന്ദിക്കുകയാണ് ചെയ്തത്' എന്നാണ് റിമി പറഞ്ഞത്. പക്ഷേ, ഈ വാദങ്ങളെല്ലാം തെറ്റാണെന്നാണ് ഫാത്തിമ അൻഷിയും കുടുംബവും പറയുന്നത്.

നിലമ്പൂർ നഗരസഭാ ചെയർമാൻ ആര്യാടൻ ഷൗക്കത്താണ് അൻഷിയെ നിലമ്പൂർ പാട്ടുത്സവ വേദിയിലേക്ക് പാടാൻ ക്ഷണിച്ചത്. ജനുവരി 12ന് പാട്ടുത്സവത്തിലെ സമാപനദിവസം റിമി ടോമിയുടെ മ്യൂസിക്കൽ നൈറ്റ് നടക്കുന്നതിനിടെയാണ് അൻഷിക്ക് പാടാൻ സമയം അനുവദിച്ചത്. എന്നാൽ തന്റെ പാട്ടിനിടയിൽ മറ്റാരെയും പാടിക്കാൻ അനുവദിക്കില്ലെന്ന് റിമി സംഘാടകരോട് കയർത്തു. ആര്യാടൻ ഷൗക്കത്ത് ഇടപെട്ടതോടെയാണ് അൻഷിക്ക് പാടാൻ അനുമതി ലഭിച്ചത്.

കൊച്ചുഗായികയെ പരിചയപ്പെടുത്താൻ സംഘാടകർ പറഞ്ഞെങ്കിലും റിമി തയ്യാറായില്ല. സൽമ ആഗ പാടിയ 'ദിൽ കി അർമാ' എന്ന ഗാനം പാടാൻ തയ്യാറായാണ് അൻഷി വന്നത്. എന്നാൽ ഈ പാട്ടിന് ഓർക്കസ്ട്ര വായിക്കാൻ അറിയില്ലെന്നാണ് റിമിയുടെ ഓർക്കസ്ട്ര സംഘം അറിയിച്ചത്. പക്ഷെ പിന്മാറാൻ അൻഷി തയ്യാറായില്ല. പ്രാക്ടീസ് പോലും ചെയ്യാതെ തന്നെ 'ആലിപ്പഴം പെറുക്കാം' എന്ന ഗാനം പാടി കൊച്ചുഗായിക സദസിനെ വിസ്മയിപ്പിച്ചു. ഇതും റിമി ടോമിക്ക് തിരിച്ചടിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP